കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

  • By Aswini
Google Oneindia Malayalam News

1.00- തിരുവനന്തപുരത്ത് സബര്‍ബന്‍ ലൈന്‍. 130 കി.മീ വേഗതയില്‍ തേജസ് ട്രെയിനുകള്‍.

12.56- തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ഡക്കര്‍. തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീവണ്ടി സേവനം.ആധുനിക വത്ക്കരണത്തിന് നടപടി. തീവണ്ടി വേഗത ലോകനിലവാരത്തിലുയര്‍ത്താന്‍ തേജസ് പദ്ധതി.

12.51-മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ലോവര്‍ബര്‍ത്തില്‍ 50ശതമാനം സംവരണം. കോച്ചിനകത്ത് ജിപിആര്‍എസ് സേവനം.

12.48-സ്ത്രീ സുരക്ഷയ്ക്ക് കൂടുതല്‍ നടപടി.400 സ്റ്റേഷനുകളില്‍ പിപിപി മോഡല്‍ വികസനം. ഐആര്‍സിടി ഭക്ഷണ വിതരണം കൂടുതല്‍ സ്റ്റേഷനുകളിലേക്ക്.

12.47- രാജ്യത്തൊട്ടാക്കെ 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍

12.44- റിസര്‍വ്വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് വേണ്ടി ദീര്‍ഘദൂര സര്‍വ്വീസ്. 2500 കുടിവെള്ള വിതരണ മെഷീനുകള്‍ സ്ഥാപിക്കും.

12.42- സ്ത്രീകളുടെ കന്പാര്‍ട്ട്‌മെന്റ് തീവണ്ടിയുടെ മദ്ധ്യഭാഗത്ത് ആക്കും. വഡോദരയില്‍ റെയില്‍വേ സര്‍വ്വകലാശാല.

12.40- മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ലിഫ്റ്റ് എക്‌സലേറ്റര്‍ സൌകര്യം.

12.38- ഈ വര്‍ഷം 100ഉം അടുത്ത വര്‍ഷം 400ഉം സ്റ്റേഷനുകളില്‍ വൈഫൈ.

12.36- മുതിര്‍ന്ന പൌരന്‍മാര്‍ക്കുള്ള സീറ്റ് റിസര്‍വേഷന്‍ 50 ശതമാനം കൂട്ടും.

12.33-മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പെടുത്തി 2 എഞ്ചിന്‍ ഫാക്ടറികള്‍ സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് 44 പദ്ധതികള്‍. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ 17000 ബയോടോയ്‌ലറ്റുകള്‍ സ്ഥാപിക്കും

12.27- ചരക്കു നീക്കത്തിന് തുറമുഖങ്ങള്‍ ബന്ധിപ്പിച്ച് കൂടുതല്‍ പാതകള്‍.

12.26- വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ റെയില്‍ പാതകള്‍. ടെന്‍ഡര്‍ നടപടി ഈ വര്‍ഷത്തോടെ ഓണ്‍ലൈനാക്കും. 2017-18 ല്‍ ഇന്ത്യന്‍ റെയില്‍വെ 9 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും

12.23- 2020ഓടെ ആളില്ലാ ലെവല്‍ ക്രോസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. 1.21 ലക്ഷം കോടിയുടെ മൂലധന നിക്ഷേപമുണ്ട്.

12.19- 2800 കി. മീ ദൂരത്തില്‍ പുതിയ റെയില്‍ പാത, 2000 കി.മീ ദൂരം വൈദ്യൂതി വത്ക്കരിക്കും, 2020 ഓടെ ആളില്ലാ ലെവല്‍ക്രോസ്.

12.17- പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുമെന്ന് സുരേഷ്പ്രഭു. നിലവിലെ വരുമാന മാര്‍ഗങ്ങള്‍ പ്രയോജനപെടുത്തുകയും ചെയ്യുും. യാത്രക്കാരുടെ സൌകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും.

12.13- ജനങ്ങളുടെ പ്രതീക്ഷ പ്രതിഫലിപ്പിക്കുന്ന ബജറ്റ്12.12 സാധാരണക്കാർക്ക് വേണ്ടിയുള്ള ബജറ്റെന്ന് മന്ത്രി.ബജറ്റ് റെയില്‍വേ പരിഷ്കരണത്തിന്ർറെ രേഖയാകും.

12.04- കേന്ദ്രമന്ത്രി സുരേഷേ പ്രഭുവിന്ർറെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് അവതരണം തുടങ്ങി.

11.45- ബജറ്റ് അവതരിപ്പിക്കാനായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സഭയിലെത്തി.

കൊച്ചി: 2016 - 2017 വര്‍ഷത്തെ റെയില്‍വേ ബജറ്റ് ഇന്ന് (25-03-2016) കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോകസഭയില്‍ അവതരിപ്പിയ്ക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലേക്ക് വലവീശാന്‍ അവസരം കാത്തിരിയ്ക്കുന്ന എന്‍ഡിഎ തീര്‍ച്ചയായും ബജറ്റില്‍ കേരളത്തിന് വലിയ പരിഗണന നല്‍കും എന്ന് തന്നെയാണ് പ്രതീക്ഷ. അതേ സമയം കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പൂര്‍ത്തീകരണമാണ് കേരളത്തിന് ആവശ്യം. പാലക്കാട് കോച്ച് ഫാക്ടറി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും കടലാസുകളില്‍ മാത്രമാണ്.

എന്നാല്‍ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ മാത്രം പ്രഖ്യാപിയ്ക്കുക എന്നതാണ് കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശൈലി. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ അംഗീകരിച്ചാല്‍ യാത്രാ നിരക്ക് പത്ത് ശതമാനം വരെ കൂടും എന്ന കാര്യത്തില്‍ വലിയ സംശയമൊന്നുമില്ല. ശമ്പള കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ വേണ്ടി റെയില്‍വേ ബജറ്റില്‍ നിന്ന് 32,000 കോടി രൂപയാണ് മാറ്റിവയ്‌ക്കേണ്ടി വരിക. 17,000 കോടി രൂപയുടെ വരുമാന നഷ്ടം നേരിടുന്ന റെയില്‍വേയ്ക്ക് ഇത് വലിയ ബാധ്യതയാകുമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം വലയിരുത്തുന്നത്.

suresh-prabhu

ഈ പശ്ചാത്തലത്തില്‍ ധനകാര്യകമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് യാത്ര നിരക്കിലും ചരക്കുകൂലിയിലും വര്‍ദ്ധനവ് വരുത്താന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തയ്യാറായേക്കുമെന്നാണ് സൂചനകള്‍. അതേസമയം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിരക്കുവര്‍ദ്ധന തല്‍ക്കാലത്തേക്ക് ഒഴിവാക്കാനുള്ള സാധ്യതയും ഉണ്ട്.

English summary
Railway Budget today: Suresh Prabhu may window-dress fund woes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X