പഞ്ചാബിലെ സ്ഥിതിയല്ല രാജസ്ഥാനിൽ: ഗെഹ്ലോട്ടിന് എംഎൽഎമാരുടെ പിന്തുണയെന്ന് ഹരീഷ് ചൗധരി
ജയ്പൂർ: പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മാറ്റി പുതിയ മുഖ്യമന്ത്രിയെ നിയമിച്ചതോടെ രാജസ്ഥാനിലും മുഖ്യമന്ത്രിയെ മാറ്റണെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. ഛത്തീസ് ഗഡിലും ഭൂപേഷ് സിംഗ് ഭാഗലിനെ മാറ്റി നിയമിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്.

പഞ്ചാബിലെ സമീപകാല നേതൃത്വ മാറ്റത്തിനിടെ കേന്ദ്ര നിരീക്ഷകനും മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ റവന്യൂ മന്ത്രിയുമായ ഹരീഷ് ചൗധരി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാനിലെയും പഞ്ചാബിലെയും സ്ഥിതി വ്യത്യസ്തമാണെന്നും രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും. പഞ്ചാബിൽ അതുപോലല്ലെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

"രാജസ്ഥാനും പഞ്ചാബും തമ്മിൽ വ്യത്യാസമുണ്ട്. നൂറിലധികം വരുന്ന രാജസ്ഥാൻ എംഎൽഎമാരിൽ ഭൂരിഭാഗവും അശോക് ഗെഹ്ലോട്ടിനൊപ്പമാണ്. അതിനാൽ ഈ വിഷയത്തെ ഒരു തരത്തിലും നമുക്ക് പരസ്പരം ബന്ധപ്പെടുത്താൻ കഴിയില്ല എന്നാണ് ചൗധരി ജയ്പൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഗെഹ്ലോട്ട് സർക്കാരിന്റെ നേട്ടങ്ങൾ രാജ്യത്ത് ഇത് ഒരു മാതൃകയായി മാറിയെന്നാണ് രാജസ്ഥാൻ സർക്കാർ കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതിനെ ഉദ്ധരിച്ചുകൊണ്ട് ചൗധരി നടത്തിയ പ്രസ്താവന.

പഞ്ചാബിലെ നേതൃമാറ്റത്തോടെ കോൺഗ്രസ് ഹൈക്കമാൻഡ് അയൽ സംസ്ഥാനമായ രാജസ്ഥാനായിരിക്കും മുൻഗണന നൽകുകയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. സംസ്ഥാനത്ത് ഗെഹ്ലോട്ടിന്റെയും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെയും വിശ്വസ്തർ രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെട്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റിനെ തഴഞ്ഞ് അശോക് ഗെഹ് ലോട്ടിനെ മുഖ്യമന്ത്രിയാക്കിയതോടെയാണ് ഇരു നേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

പഞ്ചാബിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ സച്ചിൻ പൈലറ്റ് അടുത്തിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും ആഴ്ചയിൽ രണ്ടുതവണ നടത്തിയ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഇതും സംസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ അലയൊലികൾ സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്ത് നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടന്നത്. ചൗധരിയെ കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർട്ടിയുടെ കേന്ദ്ര നിരീക്ഷകനായി നിയമിച്ചു (സിഎൽപി) കൂടിക്കാഴ്ചയും ഹരീഷ് റാവത്ത്, അജയ് മാക്കൻ തുടങ്ങിയ നേതാക്കളുമായി സംസ്ഥാനത്തെത്തിയിരുന്നു.

"ഇത് ജനാധിപത്യപരമായി സംഭവിച്ചിട്ടുള്ളതാണ്. ഓരോ വ്യക്തിയും താൻ എവിടെയാണോ, ആ ഇടത്ത് സ്ഥിരമായി തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് മനുഷ്യരിലെ പ്രവണതയാണ്. പക്ഷേ, കോൺഗ്രസ് പാർട്ടി ക്യാപ്റ്റൻ അമരീന്ദർ സിംഗിന് പാർട്ടി ധാരാളം അവസരങ്ങൾ നൽകി. എന്നാൽ പഞ്ചാബിലെ നേതൃമാറ്റം എംഎൽഎമാർ ആഗ്രഹിക്കുന്നതാണ്. നേതൃത്വപരമായ മാറ്റം ആഗ്രഹിക്കുന്നതിനുള്ള കാരണങ്ങളും യുക്തിസഹമായിരുന്നു, കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതൃത്വം അവർക്ക് അനുമതി നൽകി, "ചൗധരി പറഞ്ഞു. എന്നാൽ താൻ അപമാനിക്കപ്പെട്ടുവെന്ന അമരീന്ദർ സിംഗിന്റെ പ്രസ്താവന അദ്ദേഹം തള്ളിക്കളഞ്ഞു.

രാജസ്ഥാനിലെ മന്ത്രിസഭ പുനസംഘടനയെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് നേരത്തെ ദില്ലിയ്ക്ക് പോകാൻ നിശ്ചയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനാൽ അദ്ദേഹത്തിന് പോകാനായില്ല. അശോക് ഗെഹ്ലോട്ട് രാജസ്ഥാനിൽ മാത്രമായി പരിമിതപ്പെടുന്നില്ല. ദേശീയ തലത്തിൽ പോലും, നിരവധി തീരുമാനങ്ങൾ എടുക്കുമ്പോൾ, അദ്ദേഹത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നുണ്ടെന്നും ചൌധരി പറഞ്ഞു. എന്നിരുന്നാലും, മന്ത്രിസഭാ പുനഃസംഘന എപ്പോൾ നടക്കുമെന്നതിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications