പുതിയ വെബ് സൈറ്റുമായി രജനി, തമിഴ്നാട്ടിൽ മാറ്റത്തിനു വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് താരം

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  പുതിയ വെബ്‌സൈറ്റുമായി സ്റ്റൈൽ മന്നൻ | Oneindia Malayalam

  ചെന്നൈ: രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കിയതിനു പിന്നാലെ പുതിയ വെബ്സൈറ്റ് ആരംഭിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. ട്വിറ്ററിലൂടെയാണ് താരം വെബ്സൈറ്റിന്റെ വിവരം പങ്കുവെച്ചത്. പതുവർഷത്തിൽ ആരാധകർക്കു ആശംസ നേരുന്നതിനോടൊപ്പമാണ് താരം ഇക്കാര്യവും അറിയിച്ചത്. തന്റെ രാഷ്ട്രീയ പ്രവേശനത്തിൽ പിന്തുണച്ചവർക്കു നന്ദി. തമിഴകത്ത് മികച്ച രീതിയിലുള്ള രാഷ്ട്രീയം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ വെബ് സൈറ്റിൽ അംഗമാകണമെന്നും താരം അഭ്യർഥിച്ചു.

  യുഎസിന്റെ ധനസഹായം പാകിസ്താന് വേണ്ട, നൽകിയ സഹായങ്ങൾ തിരിച്ചു നൽകും, ട്രംപിനെതിരെ പാകിസ്താൻ

  രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. താരത്തിനും പാർട്ടിയ്ക്കും പരസ്യ പിന്തുണയാണ് ബിജെപി  അറിയിച്ചിട്ടുണ്ട്. 2019 ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ യുടെ സഖ്യകക്ഷിയായിരിക്കുമെന്നും രജനിയുടെ പാർട്ടിയെന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരിക്കുയാണ്. രജനിയുടെ രാഷ്ട്രീയ പ്രവേശന ലക്ഷ്യവും തങ്ങളുടെ ലക്ഷ്യവും ഒന്നാണെന്നും നേതൃത്വം വ്യക്തമാക്കി.

  രജനിക്കും കമലിനും പിന്നാലെ പ്രകാശ് രാജും? വെല്ലുവിളിക്കുകയാണെങ്കില്‍ താനും രാഷ്ട്രീയത്തിലേക്ക്...

  വെബ്സൈറ്റിൽ അംഗമാകണം

  വെബ്സൈറ്റിൽ അംഗമാകണം

  അഴിമതിക്കും സല്‍ഭരണത്തിനും വേണ്ടിയാണ് രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിപ്പിച്ചത്. തമിഴ്നാട്ടിൽ മികച്ച ഭരണം കൊണ്ടു വരണമെങ്കിൽ ജനങ്ങളുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിന് തന്നെ പിന്തുണക്കുന്നവർ വോട്ടര്‍ ഐഡി നമ്പറും നല്‍കി വെബ്‌സൈറ്റില്‍ അംഗമാകണമെന്നും രജനികാന്ത് ആവശ്യപ്പെട്ടു.

  കൂടുതലും എതിർപ്പ്

  കൂടുതലും എതിർപ്പ്

  രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിക്കുന്നവരെക്കാലും എതിർക്കുന്നവരാണ് കൂടുതൽ. ന്യൂസ് എക്സ്, കവേരി ടിവി എന്നീ ചാനലുകള്‍ സംയുക്തമായി നടത്തിയ സര്‍വെയിൽ ഇത്തരത്തിലുള്ള ഒരു ഫലം പുറത്തു വന്നിരുന്നു. 4463 പേരോട് വിഷയത്തില്‍ പ്രതികരണം തേടി. ഇതില്‍ 53 ശതമാനം ആളുകളും രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നും അഭിപ്രായപ്പെട്ടു. നല്ല മുഖ്യമന്ത്രിയാകാന്‍ രജനിക്ക് സാധിക്കില്ലെന്നാണ് 54 ശതമാനം പേര്‍ പ്രതികരിച്ചു.

  തമിഴ്നാട്ടിലെ ഭരണം

  തമിഴ്നാട്ടിലെ ഭരണം

  കഴിഞ്ഞ ഒരു വർഷമായി തമിഴ്നാട്ടിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തിലാണ് താരം സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചത്. നമ്മുടെ നാടിനെ നോക്കി മറ്റു സംസ്ഥാനങ്ങൾ ചിരിക്കുകയാണ്. രാജഭരണകാലത്തു ജനങ്ങളെ കൊള്ളയടിച്ചു. എന്നാൽ അത് ജനാധിപത്യം വന്നപ്പോഴും തുടരുകയാണ്. ജനങ്ങളെ നേതാക്കന്മാര്‍ കൊള്ളയടിക്കുകയാണെന്നും രജനി പറഞ്ഞിരുന്നു. എനിക്ക് പിന്തുടരുന്നവരെയല്ല വേണ്ടത്. നാടിനെ, ജനങ്ങളെ കാക്കുന്ന കാവലാളുകളാണ് വേണ്ടത്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ അവര്‍ക്ക് കിട്ടണം. അഴിമതിയും അനീതിയും ചോദ്യം ചെയ്യുന്ന കാവലാളുകളാണ് വേണ്ടത്. ആ കാവലാളുകളെ നിയന്ത്രിക്കുന്ന ഒരാളായിരിക്കും ഞാനെന്നും താരം പറഞ്ഞു.

   എതിർപ്പുമായി നേതാക്കൾ

  എതിർപ്പുമായി നേതാക്കൾ

  രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം രാഷ്ട്രീയ പാർട്ടികൾക്ക് അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആരാധകര്‍ ആവേശത്തിലാണെങ്കിലും രാഷ്ട്രീയപ്രവേശനത്തിനെതിരേ പല തമിഴ് അനുകൂല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. അണ്ണാഡിഎംകെ വിമത നേതാവ് ടിടിവി ദിനകരനും, മുഖ്യമന്ത്രി പളനി സ്വാമി ഉൾപ്പെടെയുള്ള വരാണ് താരത്തിനെതിരെ രംഗത്തെത്തിട്ടുള്ളത്. എന്നാൽ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.. ഹോളിവുഡ് നടനായ അമിതാഭ് ബച്ചനും പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കമല്‍ഹാസനും, ഖുശ്ബു എന്നിവരടക്കം രജനിക്ക് ആശംസകള്‍ അറിയിച്ചിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Just a day into his announcement, superstar Rajinikanth today got down to the task of registering members of his yet-to-be launched political party right away.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്