സന്യാസിനിമാരുടെ ക്വാര്‍ട്ടേഴ്‌സിലേക്ക് റാം റഹീമിന്റെ മുറിയില്‍ നിന്നും ഗുഹ

  • Posted By:
Subscribe to Oneindia Malayalam

സിര്‍സ: ബലാത്സംഗക്കേസില്‍ ശിക്ഷ ലഭിച്ച ദേര സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹീമിന്റെ ആസ്ഥാനത്ത് രണ്ടുദിവസമായി പോലീസ് റെയ്ഡ് നടത്തുകയാണ്. റെയ്ഡില്‍ പല നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചു. റെയ്ഡിനിടയില്‍ റാം റഹീമിന്റെ മുറിയില്‍ നിന്നും സന്യാസിനിമാരുടെ ക്വാര്‍ട്ടേഴ്‌സിലേക്ക് എത്താന്‍ രഹസ്യ ഗുഹ നിര്‍മിച്ചതായും കണ്ടെത്തി.

സന്യാസിനിമാരുടെ ക്വാര്‍ട്ടേഴ്‌സില്‍ മറ്റാരും അറിയാതെ എത്താന്‍വേണ്ടി നിര്‍മിച്ചതാണ് ഇതെന്ന് കരുതുന്നു. ദേരയുടെ ആസ്ഥാനത്ത് പല യുവതികളും പീഡനത്തിന് ഇരയായിട്ടുണ്ട്. പലരും ഭയംമൂലം ഇക്കാര്യം പുറത്തുപറയാറില്ല. ചിലരാകട്ടെ റാം റഹീമിന്റെ പീഡനം ദൈവികമാണെന്ന് കരുതുകയും ചെയ്യുന്നു. സമ്മതത്തോടെ റാം റഹീമുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ഇവിടെയുണ്ട്.

gurmeet

റാം റഹീമിന് സ്ത്രീകള്‍ ദൗര്‍ബല്യമാണ്. ആഗ്രഹിച്ച സ്ത്രീയെ നേടാന്‍ ഏത് മാര്‍ഗവും പ്രയോഗിക്കുന്നയാളാണ് റാം റഹീം. ദേരയിലെ ഇയാളുടെ അടുപ്പക്കാര്‍ക്ക് ഇക്കാര്യമറിയാമെ്ങ്കിലും പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. എതിര്‍ക്കുന്നവരെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയും പിന്നീട് സിര്‍സയില്‍ തന്നെ താമസിപ്പിക്കുകയും ചെയ്യും.

സിര്‍സയിലെ 700 ഏക്കര്‍വരുന്ന സാമ്രാജ്യത്തിന് പുറത്തുകടക്കാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നില്ല. ആസ്ഥാനത്ത് തന്നെ എല്ലാം സൗകര്യങ്ങളും ഒരുക്കിയിരുന്നു. പോലീസ് റെയ്ഡില്‍ സ്‌ഫോടകവസ്തു നിര്‍മാണശാല ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. കനത്ത പോലീസ് സുരക്ഷയുള്ളതിനാല്‍ റെയ്ഡിന് കാര്യമായ എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടില്ല. റെയ്ഡ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

English summary
Tunnel from Ram Rahim’s ‘gufa’ to sadhvis’ quarters found
Please Wait while comments are loading...