കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപിതാവിനെ അവഹേളിച്ച അരുന്ധതി റോയി മാപ്പു പറയണമെന്ന് ചെന്നിത്തല

  • By Gokul
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ച എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുദ്ധതി റോയി മാപ്പു പറയണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മഹാത്മാ ഗാന്ധി വര്‍ഗീയവാദി ആയിരുന്നെന്നും രാജ്യം അദ്ദേഹത്തിന് അര്‍ഹിക്കാത്ത ആദരവു നല്‍കിയതാണെന്നും അരുദ്ധതി റോയി കേരളത്തിലെ ഒരു സെമിനാറില്‍ സംസാരിച്ചിരുന്നു.

ഇതിനെതിരെയാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. മഹാത്മാ ഗാന്ധിയെക്കുറിച്ച് അരുദ്ധതി റോയി അങ്ങിനെ പറയാന്‍ പാടില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ അരുദ്ധതി റോയി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അരുദ്ധതി റോയിക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അത് ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

chennithala

മന്ത്രിസഭാ പുന:സംഘടന ആവശ്യമില്ലെന്ന് ചെന്നിത്തില പറഞ്ഞതായ വാര്‍ത്തകള്‍ക്കും അദ്ദേഹം പ്രതികരിച്ചു. സോണിയാ ഗാന്ധിയുമായി മന്ത്രിസഭാ പുന:സംഘനട കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജി കാര്‍ത്തികേയന്‍ രാജി സന്നദ്ധത അറിയിച്ചതോടെ അക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും.

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ സര്‍ക്കാര്‍ ഒരു തരത്തിലും ഇടപെടില്ല. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിശാ ക്ലബ്ബകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, മയക്കു മരുന്നും മറ്റു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും അവിടെ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

English summary
Ramesh Chennithala says Arundhati Roy should apologise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X