കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി-23 നേതാക്കളെ പോലും അറിയിക്കാതെ രാജി; ഒടുവിൽ കാരണം വിശദീകരിച്ച് ആസാദ്

Google Oneindia Malayalam News

ദില്ലി: കോൺഗ്രസ് നേതൃത്വത്തെ മാത്രമല്ല പാർട്ടിയിലെ തിരുത്തൽ നടപടികൾക്ക് വേണ്ടി ശബ്ദമുയർത്തിയ ജി-23 നേതാക്കളെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു ഗുലാം നബി ആസാദിന്റെ രാജി. ജി-23 യിലെ മുതിർന്ന നേതാക്കളിൽ ഒരാൾ കൂടിയായ ആസാദിന്റെ രാജി ഷോക്കിംഗ് ആണെന്നായിരുന്നു നേതാക്കൾ പ്രതികരിച്ചത്. കോൺഗ്രസിൽ പുതിയ അധ്യക്ഷനെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ എന്തിന് ആസാദ് രാജിവെച്ചുവെന്നതാണ് ജി-23 നേതാക്കൾ ഉയർത്തിയ ചോദ്യം. ഇകാര്യം തങ്ങൾ അദ്ദേഹത്തോട് ചോദിച്ചെന്ന് പറയുകയാണ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ പൃഥ്വിരാജ് ചവാൻ. രാജിക്ക് പിന്നാലെ ഗുലാം നബി ആസാദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം.

'ബിജെപി മുക്ത ഭാരതം'; ചർച്ചകൾക്ക് വേഗം കൂട്ടി കെസിആർ, നാളെ നിതീഷ് കുമാറുമായി കൂടിക്കാഴ്ച'ബിജെപി മുക്ത ഭാരതം'; ചർച്ചകൾക്ക് വേഗം കൂട്ടി കെസിആർ, നാളെ നിതീഷ് കുമാറുമായി കൂടിക്കാഴ്ച

1


ജി-23 നേതാക്കളായ ആനന്ദ് ശർമ്മ, പൃഥ്വിരാജ് ചവാൻ, ഭൂപീന്ദർ ഹൂഡ എന്നിവരായിരുന്നു ആസാദുമായി കൂടിക്കാഴ്ച നടത്തിയത്. ദില്ലിയിൽ ആസാദിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. എന്തുകൊണ്ട് രാജിക്കാര്യം തങ്ങളെ അറിയിച്ചില്ലെന്ന് അദ്ദേഹത്തോട് ചോദിച്ചു. തന്റെ സ്ഥാനം അംഗീകരിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തയ്യാറാകുന്നില്ലെന്നും തനിക്കെതിരെ പാർട്ടിയിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി', ചവാൻ പറഞ്ഞു. അധ്യക്ഷ തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുകയാണെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന ഗാന്ധി കുടുംബത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ചവാൻ പറഞ്ഞു.

2


അതിനിടെ രാജിക്ക് പിന്നാലെ തന്റെ പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് ആസാദ്. സപ്റ്റംബർ നാല് മുതൽ ജമ്മു കാശ്മീർ പര്യടനത്തിന് തയ്യാറെടുക്കുകയാണ് ആസാദ് എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതിനിടയിൽ കൂടുതൽ നേതാക്കൾ കോൺഗ്രസിൽ നിന്നും രാജിവെച്ച് ആസാദിനൊപ്പം ചേർന്നേക്കുമെന്നാണ് സൂചന.

3


ആസാദ് സാഹിബ് പുതിയ പാർട്ടി രൂപീകരിക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ പോലും രാജിവെച്ച് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുവെന്നത് അത്ഭുതം ഉണ്ടാക്കുന്നതാണ്. മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളും ഞങ്ങളെ സമീപിച്ചിട്ടുണ്ട്, ആസാദിന്റെ അടുത്ത സഹായിയായ സൽമാൻ നിസാമി പറഞ്ഞു.നിരവധി സർപഞ്ചുമാരും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ വികസന കൗൺസിൽ അംഗങ്ങളും കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരും പാർട്ടിയിൽ നിന്ന് രാജിവച്ച് ഞങ്ങളോടൊപ്പം ചേരും, നിസാമി പറഞ്ഞു.

4


ജമ്മു കശ്മീർ അപ്‌നി പാർട്ടി, പീപ്പിൾസ് കോൺഫറൻസ് തുടങ്ങിയ താഴ്‌വരയിലെ ചെറിയ പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കളും ആസാദുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പാർട്ടി പ്രഖ്യാപനത്തിന് ശേഷം അവർ തങ്ങൾക്കൊപ്പം ചേരുമെന്നും ആസാദിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. സപ്റ്റംബർ നാല് മുതൽ അംഗത്വ വിതരണ ക്യാമ്പെയ്ൻ ആസാദ് ആരംഭിച്ചേക്കുമെന്നാണ് സൂചന. അതിനുശേഷം ചെനാബ് , കാശ്മീർതാഴ്‌വര, പിർ പഞ്ചാൽ താഴ്‌വരകൾ അദ്ദേഹം സന്ദർശിക്കും.ഈ മേഖലകളിൽ പൊതുയോഗങ്ങൾ നടത്തിയ ശേഷമേ പാർട്ടിയുടെ പേര് അദ്ദേഹം പ്രഖ്യാപിക്കൂവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

5


ജമ്മുകാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ആസാദിന്റെ നീക്കം. പുതിയ പാർട്ടി പ്രഖ്യാപിക്കുന്ന ഗുലാം നബി ആസാദ് ബി ജെ പിയുമായി സഖ്യത്തിലെത്തുമോയെന്ന് മാത്രമാണ് ഇനി ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. സഖ്യത്തിലെത്തിയില്ലെങ്കിലും ആസാദിന്റെ നീക്കം ജമ്മുവിൽ ബി ജെ പിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗുപ്കർ സഖ്യം അടക്കം സജീവമല്ലാത്ത ഈ സാഹചര്യത്തിൽ ഭിന്നിച്ച് നിൽക്കുന്ന പ്രതിപക്ഷം തങ്ങളെ തുണയ്ക്കുമെന്ന് ബി ജെ പി കരുതുന്നുണ്ട്. ആസാദിന്റെ നീക്കം സസൂക്ഷ്മം വിലയിരുത്തകയാണ് ബി ജെ പി നേതൃത്വം.

'അനുശ്രീ, ആരെങ്കിലും ഈ ഹൃദയത്തിൽ കയറിയോ? എജ്ജാതി എക്സ്പ്രഷൻസ് ആണ്?'; വൈറലായി ചിത്രങ്ങൾ

English summary
Resignation without informing even G-23 leaders; Azad finally explained the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X