കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രത്തിൽ ഇടം പിടിച്ച് അച്ഛനും മകനും; അച്ഛൻ പുറപ്പെടുവിച്ച വിധി മകൻ തിരുത്തി

1975ൽ ജബൽപൂർ എ.ഡി.എമ്മും ശിവകാന്ത്​ ശുക്ലയും തമ്മിലുള്ള കേസിൽ സ്വകാര്യത സംബന്ധിച്ച വിധി പുറപ്പെടുവിച്ചിരിക്കുന്നത്​.

  • By Ankitha
Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതി പ്രഖ്യാപിച്ച സ്വകാര്യത മൗലികാവകാശമാക്കിയുള്ള വിധിക്ക് ഏറെ പ്രത്യേകതയാണുള്ളത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് ചരിത്ര വിധി പ്രസ്താവിച്ചത്.വിധി പ്രസ്താവം നടത്തിയ 9 അംഗ ബെഞ്ചിൽ ഡി.വൈ ചന്ദ്രചൂഡനും അംഗമായിരുന്നു. സ്വകാര്യത സംബന്ധിച്ച കേസിൽ സ്വന്തം അച്ഛൻ പുറപ്പെടുവിച്ച വിധിയാണ്​ പുതിയ ഉത്തരവിലൂടെ ചന്ദ്രചൂഡ്​ തിരുത്തിയത്​.

സ്വകാര്യത മൗലികാവകാശം; ബിജെപിയുടെ പ്രത്യേയ ശസ്ത്രത്തിനേറ്റ തിരിച്ചടിയെന്ന് രാഹുല്‍ ഗാന്ധിസ്വകാര്യത മൗലികാവകാശം; ബിജെപിയുടെ പ്രത്യേയ ശസ്ത്രത്തിനേറ്റ തിരിച്ചടിയെന്ന് രാഹുല്‍ ഗാന്ധി

ഡി.വൈ ചന്ദ്രചൂഡിന്റെ അച്ഛൻ വൈ.വി ചന്ദ്രചൂഡനാണ്​ 1975ൽ ജബൽപൂർ എ.ഡി.എമ്മും ശിവകാന്ത്​ ശുക്ലയും തമ്മിലുള്ള കേസിൽ സ്വകാര്യത സംബന്ധിച്ച വിധി പുറപ്പെടുവിച്ചിരിക്കുന്നത്​. സ്വകാര്യത ഭരണഘടന ഉറപ്പ്​ നൽകുന്ന മൗലികാവകാശമാണെന്ന്​ പറയാനാവില്ലെന്നായിരുന്നു ​ വൈ.വി ചന്ദ്രചൂഡന്റെ വിധി.അടിയന്തരാവസ്ഥ കാലത്തായിരുന്നു വൈ.വി ചന്ദ്രചൂഡിന്റെ കോടതി വിധി ഉണ്ടായത്​. 1975ഉമായി താരത്മ്യം ചെയ്യുമ്പോൾ നിലവിലെ സാഹചര്യങ്ങളിൽ ഒരുപാട്​ മാറ്റം വന്നിട്ടുണ്ട്​. എങ്കിലും അച്ഛന്റെ വിധി തിരുത്താൻ ലഭിച്ചത് അപൂർവ ഭാഗ്യമായാണ്​ ഒമ്പതംഗ ബെഞ്ചിലെ ജഡ്ജിയായ ഡി.വൈ ചന്ദ്രചൂഡ് കരുതുന്നത്.

w.y chandrachud

ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് സ്വകാര്യത മൗലികാവകാശമാണെന്ന് ചരിത്ര വിധി പുറപ്പെടുവിച്ചത്. ഐകകണ്‌ഠേനയായിരുന്നു വിധി പ്രസ്താവം.ചീഫ് ജസ്റ്റീസ് ജെഎസ് ഖെഹാർ അധ്യക്ഷനായ ബെഞ്ചിൽ ഡി വൈ ചന്ദ്രാചുഡിനെ കൂടാതെ ജെ ചലമേശ്വര്‍, എസ് എ ബോബ്ഡെ, ആര്‍ കെ അഗര്‍വാള്‍, റോഹിങ്ടന്‍ നരിമാന്‍, എ എം സാപ്രെ, സഞ്ജയ് കിഷന്‍ കൗള്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരും ഉൾപ്പെട്ടിരുന്നു, ഇതോടെ ഇതിന് വിരുദ്ധമായ പഴയ വിധികള്‍ അസാധുവായി. ജനാധിപത്യചരിത്രത്തിലെ നിര്‍ണായക വിധിയായാണ് ഇതിനെ കണക്കാക്കുന്നത്.

English summary
The Supreme Court on Thursday ruled Right to Privacy as a fundamental right. The judgment of 547 pages set stage for many other cases to be debated upon by smaller benches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X