ദിനകരന്റെ വിജയത്തില്‍ ഞെട്ടി തമിഴ്‌നാട്; രാഷ്ട്രീയം കലങ്ങിമറിയുന്നു

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ മറ്റൊരു മുന്നണികൂടി രൂപപ്പെടുമോ എന്ന സൂചന നല്‍കുന്നതായി അണ്ണാ ഡിഎംകെയുമായി പിരിഞ്ഞു സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന്റെ വിജയം. എഐഎഡിഎംകെ, ഡിഎംകെ കക്ഷികളെ നോക്കുകുത്തികളാക്കിയാണ് പരാജയപ്പെടുമെന്ന് കരുതിയ ദിനകരന്‍ ജയിച്ചു കയറിയത്.

മാന്നാര്‍ഗുഡി മാഫിയയുടെ തണലില്‍ ദിനകരന്‍ ജയിച്ചു കയറുമ്പോള്‍ ജയിലില്‍ കഴിയുന്ന ശശികലയ്ക്കും പ്രതീക്ഷ ഏറെയാണ്. രാഷ്ട്രീയ ജീവിതം ഇനി സാധ്യമാകുമോ എന്ന് സംശയിച്ചിരുന്ന അവര്‍ തിരിച്ചുവരുമ്പോള്‍ എഐഎഡിഎകെയുടെ നേതൃസ്ഥാനത്തേക്ക് വീണ്ടും അവരോധിക്കപ്പെടുമോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

dinakaran

ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിന് വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ഇത് ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികളുമായുള്ള കൂട്ടുകെട്ടിലേക്കും പാര്‍ട്ടിയെ എത്തിച്ചേക്കും. അഴിമതിക്കേസില്‍ ജയിലിലാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന് ശശികല തെളിയിച്ചിരിക്കുകയാണ്.

രജനീകാന്തും കമല്‍ ഹാസനും ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ സ്വാധീനിക്കുന്ന ഫലം കൂടിയാണ് ആര്‍കെ നഗറിലേത്. കോടികള്‍ വാരിയെറിഞ്ഞാണ് ദിനകരന്‍ വിജയം പിടിച്ചെടുത്തതെന്ന് അഭ്യൂഹമുണ്ട്. പണക്കൊഴുപ്പ് ജനാധിപത്യത്തെ വിലയ്ക്കുവാങ്ങുകയാണെന്നും എതിര്‍കക്ഷികള്‍ ആരോപിക്കുന്നു. അതേസമയം, ദിനകരന്‍ ജയിച്ചതോടെ എഐഎഡിഎംകെ പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പിനു സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമാണ് ആര്‍കെ നഗര്‍ എന്നതിനാല്‍ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങളെയും ഫലം സ്വാധീനിക്കും.

തമിഴ്‌നാട്ടില്‍ ബിജെപി ഇനി എന്തുചെയ്യും?; അമിത് ഷായുടെ തന്ത്രങ്ങള്‍ പാളി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
RK Nagar By-Election Result Highlights

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്