ആര്‍കെ നഗറില്‍ ബിജെപി നോട്ടയ്ക്കും താഴെ; നാണംകെട്ട് ദേശീയ നേതൃത്വം

  • By: Desk
Subscribe to Oneindia Malayalam

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ശശികല പക്ഷം നേതാവ് ടിടിവി ദിനകരന്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഔദ്യോഗിക എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി രണ്ടാമതെത്തിയപ്പോള്‍ ഡിഎംകെയ്ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

എന്നാല്‍ ഏറ്റവും വലിയ നാണക്കേട് നേരിടേണ്ടി വന്നത് ബിജെപിക്ക് ആയിരുന്നു. നോട്ടയേക്കാള്‍ താഴെ ആണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ സ്ഥാനം. ഇതിനെ പരിഹസിച്ച് ബിജെപി ദേശീയ നേതാവ് സുബ്രഹ്മണ്യം സ്വാമിയും രംഗത്തെത്തിയിട്ടുണ്ട്.

BJP

നോട്ടയ്ക്ക് ലഭിച്ചതിനേക്കാള്‍ ഏതാണ്ട് ആയിരത്തോളം വോട്ടുകള്‍ കുറവായിരുന്നു ബിജെപിയ്ക്ക് ലഭിച്ചത്. 2,348 പേര്‍ നോട്ടയില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കാരു നാഗരാജിന് ലഭിച്ചത് 1368 വോട്ടുകള്‍ മാത്രമായിരുന്നു. തുടക്കം മുതലേ നോട്ടയ്ക്ക് താഴെ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ സ്ഥാനം.

ആര്‍കെ നഗറില്‍ നടന്നത് ജനാധിപത്യപരമായ ഒരു തിരഞ്ഞെടുപ്പായിരുന്നില്ലെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആരോപണം. എല്ലാം പണം ആണ് നിര്‍ണയിച്ചത് എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കിയാലും ബിജെപിയുടെ പ്രകടനം ദയനീയമാണ്. ജയലളിത മത്സരിച്ച തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എംഎന്‍ രാജയ്ക്ക് 2,928 വോട്ടുകള്‍ ലഭിച്ചിരുന്നു.

എന്തായാലും ടിടിവി ദിനകരന്‍ നേടിയത് മിന്നും വിജയം തന്നെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയലളിത നേടിയതിനേക്കാള്‍ ഭൂരിപക്ഷം നേടാന്‍ ദിനകരന് സാധിച്ചിട്ടുണ്ട്.

English summary
RK Nagar bypoll : BJP polls less than NOTA.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്