കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ യന്ത്രമനുഷ്യന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

  • By Aiswarya
Google Oneindia Malayalam News

ഗുഡ്ഗാവ് : രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ജപ്പാനിലെ വോഗ്‌സ്‌വാഗന്‍ കമ്പനിയില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിച്ചിരിക്കുന്നു. ഹരിയാനയിലെ ഒരു വ്യവസായ സ്ഥാപനത്തില്‍ യന്ത്രമനുഷ്യന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

എസ്‌കെഎച്ച് മെറ്റല്‍ ഇന്റസ്ട്രീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ചത്. രാംജി എന്ന 24കാരമാണ് കൊല്ലപ്പെട്ടത്. യുപി സ്വദേശിയാണിയാള്‍. ഒന്നര വര്‍ഷം മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്.

robots

എസ്.കെ.എം മെറ്റല്‍സില്‍ മെറ്റല്‍ പ്ലേറ്റുകള്‍ നീക്കുന്നതിന് വേണ്ടി സ്ഥാപിച്ച റോബോര്‍ട്ടിന്റെ ചുറ്റുപാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത് രാംജിലാലായിരുന്നു റോബോര്‍ട്ടിനെ നിയന്ത്രിച്ചിരുന്നത്. ഇതിനിടെ മെറ്റല്‍ ഷീറ്റ് നീങ്ങി രാംജിലാല്‍ അതിനിടയില്‍ പെടുകയായിരുന്നു.

ഫാക്ടറിയിലെ മെറ്റല്‍ ഷീറ്റുകള്‍ നീക്കാനായി നേരത്തെ പ്രോഗ്രാം ചെയ്തുവെച്ച റോബോര്‍ട്ടാണ് അപകടകാരിയായത്. അപകടം നടക്കുമ്പോള്‍ 60ല്‍ അധികം ജോലിക്കാര്‍ അവിടെയുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. പോലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.

English summary
This one's straight out of a Terminator film. Sharp welding sticks jutting out of the robotic arm of a machine pierced a worker killing him at a factory here on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X