കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാത്മാഗാന്ധി 'സനാതന ഹിന്ദു' എന്ന് സ്വയം വിശേഷിപ്പിച്ചതായി മോഹന്‍ ഭാഗവത്

  • By S Swetha
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപിതാവായ മഹാത്മാഗാന്ധി തന്നെ സ്വയം വിശേഷിപ്പിച്ചിരുന്നത് സനാതന ഹിന്ദുവെന്നാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സ്വന്തം വിശ്വാസങ്ങളോടൊപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ബഹുമാനിച്ചിരുന്ന ആളായിരുന്നു ഗാന്ധി. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിച്ച വിധത്തിലുള്ളതായിരുന്നു. അതിനാല്‍ തന്നെ താന്‍ ഹിന്ദുവാണെന്ന് തുറന്നു പറയുന്നതില്‍ അദ്ദേഹത്തിന് ഒരിക്കലും മടിയുണ്ടായിരുന്നില്ല.

39 വർഷം മുൻപേ പറഞ്ഞു, ചൈന നിർമ്മിച്ച കൊലകൊല്ലി ജൈവായുധം! കൊറോണയല്ല; വുഹാൻ 400! 39 വർഷം മുൻപേ പറഞ്ഞു, ചൈന നിർമ്മിച്ച കൊലകൊല്ലി ജൈവായുധം! കൊറോണയല്ല; വുഹാൻ 400!

ഗാന്ധിജിയുടെ സ്വപ്‌നത്തിലെ ഇന്ത്യയാണ് സാക്ഷാത്കരിക്കാന്‍ പോകുന്നതെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധിയെ കുറിച്ചുള്ള പുസ്തകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി ചില സമയങ്ങളില്‍ ഒരു സനാതന ഹിന്ദുവായിരുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും തന്റെ വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കുകയും മറ്റ് വിശ്വാസങ്ങളെ ആദരിക്കുകയും ചെയ്തു. തെറ്റുകളില്‍ പ്രായശ്ചിത്തം ചെയ്യുന്ന രീതിയായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. ഇതായിരുന്നു ഭാഗവതിന്റെ വാക്കുകള്‍.

mohan-bhagwat1-

എന്നാല്‍ നിലവില്‍ ഏതെങ്കിലും പ്രക്ഷോഭങ്ങള്‍ക്കിടെ തെറ്റ് സംഭവിച്ചാല്‍ പ്രായശ്ചിത്തം ചെയ്യാനുള്ള മനസ്സ് ആര്‍ക്കുമില്ലെന്ന് ഭാഗവത് കുറ്റപ്പെടുത്തി. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ കൊല്ലപ്പെടുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ജയിക്കുകയോ തോല്‍ക്കുകയോ മാത്രമാണ് വേണ്ടതെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധത്തിനിടെ അക്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഭാഗവത്തിന്റെ പ്രതികരണം.


ഗാന്ധിയുടെ സ്വപ്‌നത്തിലുള്ള ഇന്ത്യയ്ക്ക് രൂപം നല്‍കാന്‍ ഇപ്പോഴത്തെ തലമുറയ്ക്ക് സാധിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. വരുന്ന 20 വര്‍ഷത്തിനകം ഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ സാക്ഷാത്കരിക്കാന്‍ കഴിയുമെന്നും ഭാഗവത് പറഞ്ഞു. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഇന്ത്യയുടെ ശബ്ദമായിരുന്നു ഗാന്ധി. മനുഷ്യരെ കേന്ദ്രീകരിച്ചുള്ള വികസനത്തിനാണ് അദ്ദേഹം എല്ലായ്‌പ്പോഴും ഊന്നല്‍ നല്‍കിയതെന്നും മഹാത്മാഗാന്ധിയെ വിശുദ്ധന്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആര്‍എസ്എസ് മേധാവി പറഞ്ഞു.

English summary
RSS Chief Mohan Bhagawat about Mahathma Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X