കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമാഫിയക്കെതിരെ പോരാടിയ വിവരാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

  • By ഭദ്ര
Google Oneindia Malayalam News

മുംബൈ: ഭൂമാഫിയക്കെതിരെ പോരാടിയ വിവരാവകാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വീര (60) വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രി സാന്തക്രൂസിലെ കളിനയില്‍ വെച്ചായിരുന്നു സംഭവം. ഭൂമാഫിയക്കെതിരെയും അനധികൃത കെട്ടിടനിര്‍മ്മാതകള്‍ക്കെതിയും പോരാടിയ ആളാണ് ഭൂപേന്ദ്ര വീര.

മരണത്തില്‍ പഴയ കോര്‍പറേറ്ററുടെ പങ്കിനെക്കുറിച്ച് വീട്ടുകാര്‍ സംശയം പറഞ്ഞെങ്കിലും പോലീസ് നടപടികള്‍ ഒന്നും എടുത്തിട്ടില്ല. അന്വേഷണം ഇപ്പോഴും തുടക്ക ഘട്ടത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

 shooting

ലോക്കല്‍ ഏരിയയില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ നിരവധി വിവരാവകാശം സമര്‍പ്പിച്ചിട്ടുള്ള വ്യക്തിയാണ് ഭൂപേന്ദ്ര, ഇതിലൂടെ നിരവധി ശത്രുക്കളെയും സമ്പാദിച്ചിട്ടുണ്ട്. മുന്‍പ് കോര്‍പറേറ്ററുമായി വര്‍ഷങ്ങളായി തര്‍ക്കം നടക്കുന്നവെന്നും സംഭവത്തില്‍ അയാളെയാണ് സംശയിക്കുന്നത് എന്ന് ബന്ധുക്കള്‍ പറഞ്ഞു.

നാല് വര്‍ഷം മുന്‍പ് ഭൂപേന്ദ്രയും ഗാല പ്രദേശത്തെ ഭൂമി നിര്‍ബന്ധപ്പൂര്‍വ്വം തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കോര്‍പ്പറേറ്ററുമായി തര്‍ക്കമുണ്ടായത്. കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മൂത്തമകന്‍ ഇതിനെ തടഞ്ഞിരുന്നു. പിന്നീട് പോലീസില്‍ പരാതി നല്‍കിയാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്.

രാത്രി 8.30നും 9 മണിയ്ക്കും ഇടയിലാണ് കൊലപാതകം നടന്നത്. കളിന പള്ളിയുടെ പുറകിലുള്ള ഒറ്റമുറി വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ വാതില്‍ തട്ടി വിളിച്ച് എത്തിയ അജ്ഞാതനായിരുന്നു വെടി വെച്ച് ഓടി കളഞ്ഞത്. സംഭവം നടക്കുമ്പോള്‍ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിവരാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് മഹാരാഷ്ട്രയിലാണ്. 2005 വരെയുള്ള കണക്കനുസരിച്ച് 60 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

English summary
A single, unidentified assailant barged into the residence of a 60-year-old RTI activist and shot him dead at Kalina in Santa Cruz (east) on Saturday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X