കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് ഇനി മാധ്യമപ്രവർത്തകർ; സബർ‌മതി ജയിലിൽ ജേർണലിസം കോഴ്സ്...

Google Oneindia Malayalam News

അഹമ്മദാബാദ്: ജയിലിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് ഇനി മാധ്യമപ്രവർത്തതകരാകാം. ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിലാണ് ഈ സുവർണ്ണാവസരം. ഗാന്ധിജി ആരംഭിച്ച നവജീവൻ ട്രസ്റ്റാണ് സംഘാടകർ. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ ജോലി ഉറപ്പുനല്‍കിയതായി നവജീവന്‍ ട്രസ്റ്റ് അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ജയിലില്‍ ഇത്തരമൊരു കോഴ്‌സ് ആരംഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

<strong>മോദിയുടെ റാലി കഴിയാൻ വാർത്താ സമ്മേളനം മാറ്റിവെച്ചു? തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണം!</strong>മോദിയുടെ റാലി കഴിയാൻ വാർത്താ സമ്മേളനം മാറ്റിവെച്ചു? തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണം!

പ്രൂഫ് റീഡിങ് കോഴ്‌സാണ് ആദ്യപടിയായി ആരംഭിക്കുന്നത്. ഗാന്ധിജിയുടെ 150ാം വാര്‍ഷികത്തിനോടനുബന്ധിച്ചായിരുന്നു ഉദ്ഘാടനം. ക്ലാസുകള്‍ ഒക്ടോബര്‍ 15ന് ആരംഭിക്കുമെന്ന് ട്രസ്റ്റ് അധികാരികൾ അറിയിച്ചു. തടവുപുള്ളികള്‍ക്ക് മാധ്യമരംഗത്ത് തൊഴില്‍സാധ്യത സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യമാണ് കോഴ്‌സിനുള്ളത്. ആദ്യബാച്ചിലേക്ക് 20പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Sabarmathi Jail

മാധ്യമരംഗത്തെ പ്രമുഖരാകും ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഗുജറാത്തി ഭാഷയിലാകും കോഴ്‌സ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രൂഫ് റീഡിങ് ജോലി നല്‍കുമെന്നാണ് വാഗദാനം. ആഴ്ചയില്‍ മൂന്നുദിവസമാകും ക്ലാസ് നടക്കുക. ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജിയെ സബര്‍മതി ജയിലില്‍ പാര്‍പ്പിച്ചിരുന്നു. തടവുകാര്‍ക്ക് മാധ്യമ രംഗത്ത് തൊഴിലവസരങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്ന് നവജീവന്‍ ട്രസ്റ്റ് ഭാരവാഹി വിവേക് ദേശായി പിടിഐയോട് പറഞ്ഞു.

English summary
The Sabarmati Central Jail is starting a diploma course in journalism and proof-reading to make the prison inmates employable when they come out of jail after completing their sentence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X