പത്തിമടക്കി ശശികല..പരപ്പന അഗ്രഹാര കോടതിയിൽ കീഴടങ്ങി..ഇനി നാലുവർഷം അഴിയെണ്ണിക്കിടക്കാം..

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല നടരാജൻ കോടതിയിൽ കീഴടങ്ങി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിൽ വളപ്പിലെ പ്രത്യേക കോടതിയിലെത്തിയാണ് ശശികല കീഴടങ്ങിയത്. എഐഎഡിഎംകെ നേതാക്കളും ഭർത്താവ് നടരാജൻ അടക്കമുള്ള ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

SASIKALA

കൂട്ടുപ്രതികളിലൊരാളായ ഇളവരശിയും കീഴടങ്ങിയിട്ടുണ്ട്. മറ്റൊരു പ്രതിയായ സുധാകരന്‍ നാളെ കീഴടങ്ങിയേക്കും. കോടതി പരിസരത്ത് ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. നാല് വര്‍ഷത്തേക്കാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല 10 കോടി പിഴയുമൊടുക്കണം.

English summary
Finally Sasikala surrendered in Bengaluru Court
Please Wait while comments are loading...