എസ്ബിഐയില്‍ പരിഷ്കരണം: പേരിലും ഐഎഫ്എസ്സി കോഡിലും അടിമുടി മാറ്റം!1300 ബ്രാഞ്ചുകള്‍ക്ക് സംഭവിച്ചത്
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1300 ബ്രാഞ്ചുകളുടെ പേരും ഐഎഫ്എസ്സി കോഡും മാറ്റി. മുംബൈ, ദില്ലി, ബെഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ബ്രാഞ്ചുകളുടെ പേരും ഐഎഫ്എസിസി കോഡുകളുമാണ് മാറിയത്. എസ്ബിഐ-എസ്ബിടി ലയനം നടന്നതുമുതൽ പല ബ്രാഞ്ചുകളിലെയും ഐഎഫ്എസ്സി കോഡുകൾ മാറിയിരുന്നു. ഐഎഫ്എസ്സി കോഡുകളിലെ മാറ്റത്തെക്കുറിച്ച് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ പ്രവീൺ ഗുപ്ത പറഞ്ഞു.
പഴയ ഐഎഫ്എസ്സി കോഡുകളുടെ അടിസ്ഥാനത്തിൽ ഇടപാടുകൾ നടക്കുകയാണെങ്കിൽ , അത് പുതിയ കോഡുമായിമാച്ച് ചെയ്യും. അതുകൊണ്ട് തന്നെ ഐഎഫ്എസ്സി കോഡുകളുടെ മാറ്റം ഉപഭോക്താക്കൾക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയതും പഴയതുമായ ബ്രാഞ്ചുകളുടെ പേരും ഐഎഫ്എസ്സി കോഡുകളുടെ ലിസ്റ്റും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലാമ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് പ്രവീൺ ഗുപ്ത പറഞ്ഞു. റിസർവ് ബാങ്ക് റിസർവ് ചെയ്ത ഫണ്ട് ട്രാൻസ്ഫർ സംവിധാനത്തിൽ പങ്കെടുക്കുന്ന എല്ലാ ബാങ്ക് ശാഖകളും തനതായി തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു 11 അക്ക അക്ഷര സൂചിക കോഡ് ആണ് ഐഎഫ്എസ്സി കോഡ്.

മിനിമം ബാലൻസ് പിഴ കുറച്ചു
അതേസമയം ദിവസങ്ങള്‍ക്കു മുന്‍പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സ് പിഴയും അക്കൗണ്ടില്‍ വേണ്ട മിനിമം ബാലന്‍സ് തുകയും കുറച്ചെന്ന വാര്‍ത്ത ഉപഭോക്താക്കളെ തേടിയെത്തിയിരുന്നു. 20 മുതല്‍ 80 ശതമാനം വരെയാണ് എസ്ബിഐ മിനിമം ബാലന്‍സ് പിഴ കുറച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു പുറമേ ആന്ധ്രാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവരാണ് അടിസ്ഥാന നിരക്കുകള്‍ കുറച്ചത്. ആന്ധ്രാ ബാങ്ക് അടിസ്ഥാന നിരക്ക് 9.55 ശതമാനത്തില്‍ നിന്നും 9.70 ശതമാനം ആയും ബാങ്ക് ഓഫ് ബറോഡ 9.50 ശതമാനത്തില്‍ നിന്നും 9.15 ശതമാനം ആയുമായാണ് അടിസ്ഥാന നിരക്കുകള്‍ കുറച്ചിട്ടുണ്ട്.

ഉപഭോക്താക്കൾക്കുള്ള ആശ്വാസ വാർത്ത
മിനിമം അക്കൗണ്ട് ബാലന്‍സ് സംബന്ധിച്ച് മെട്രോ, നഗരപ്രദേശങ്ങളെ ഒരു വിഭാഗത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. പിഴയിലൂടെയും സ്വര്‍ണ്ണപ്പണയവായ്പകളിലൂടെയും കൊള്ളലാഭം ഉണ്ടാക്കുകയും ബാങ്കിങ്ങ് സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തുകയും ചെയ്ത എസ്ബിഐയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആശ്വാസ വാര്‍ത്തയായിരുന്നു ഇത്. എസ്ബിഐ സേവിങ്ങ്‌സ് അക്കൗണ്ടുകളില്‍ വേണ്ട മിനിമം ബാലന്‍സ് മെട്രോകളില്‍ 5,000 ല്‍ നിന്നും 3,000 ആയി കുറക്കുകയായിരുന്നു.

വ്യക്തിഗത വിവരങ്ങൾ ചോരുന്നു
അതേസമയം വ്യക്തിഗത വിവരങ്ങള്‍ ചോരുന്ന വിധത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) തപാല്‍ കവറുകളില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നികുതി റിട്ടേണ്‍ ചെക്കുകള്‍ നല്‍കുന്നതിനുള്ള എസ്ബിഐയുടെ തപാല്‍ കവറുകളുടെ രൂപകല്‍പനയിലുള്ള വീഴ്ചയാണ് സുപ്രധാനമായ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള വഴിയൊരുക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കവറുകളുടെ രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് എസ്ബിഐ വ്യക്തമാക്കിയിരുന്നു.

റിസർവ്വ് ബാങ്കിന് പരാതി നൽകി
സുരക്ഷിതമല്ലാത്ത കവറുകള്‍ ഉപയോഗിക്കുന്നതുമൂലം ഇടപാടുകാരുടെ വിവരങ്ങള്‍ എസ്ബിഐ പരസ്യപ്പെടുത്തുന്നതായും ഇത് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്‍കിയ പരാതിയില്‍ ലോകേഷ് ബത്ര ചൂണ്ടിക്കാട്ടിയിരുന്നു. ഈ സുരക്ഷാ വീഴ്ച വലിയ തോതിലുള്ള ഇടപാടുകാരുടെ വിവരങ്ങള്‍ മറ്റുള്ളവരുടെ കൈകളില്‍ എത്തിച്ചേരുന്നതിന് ഇടയാക്കുമെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് വിഷയത്തില്‍ ഇടപെടുകയും എസ്ബിഐയോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications