സ്‌റ്റേറ്റ് ബാങ്ക് ലയനം; 50 ശതമാനം ബാങ്കുകള്‍ അടച്ചുപൂട്ടും!! ബാങ്ക് ജീവനക്കാര്‍ക്ക് ഭീഷണി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് ബാങ്കുകള്‍ ലയിക്കുന്നതോടെ 47 ശതമാനം ബാങ്കുകള്‍ അടച്ചുപൂട്ടും. മൂന്ന് അസോസിയേറ്റ് ബാങ്കുകളുടെ ഹെഡ് ഓഫീസുകള്‍ ഉള്‍പ്പെടെ നിരവധി ഓഫീസുകളാണ് അടച്ചുപൂട്ടുന്നത്. ഏപ്രില്‍ ഒന്നിന് ലയനം നടക്കുന്നതോടെ ഏപ്രില്‍ 24 മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് എസ്ബിഐ വ്യക്തമാക്കിയിരുന്നു.

അഞ്ച് അസോസിയേറ്റ് ബാങ്കുകളില്‍ രണ്ടെണ്ണം മാത്രമാണ് നിലനില്‍ക്കുക. മൂന്ന് അസോസിയേറ്റ് ബാങ്കുകളും 27 സോണല്‍ ഓഫീസുകളും 81 റീജിയണല്‍ ഓഫീസുകളും ഏപ്രില്‍ മാസത്തോടെ അടച്ചുപൂട്ടും. എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ ദിനേഷ് കുമാര്‍ കാറ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

sbi-logo

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ അഞ്ച് ബാങ്കുകളാണ് ഏപ്രില്‍ ഒന്നിന് എസ്ബിഐയില്‍ ലയിക്കുന്നത്. ലയനത്തിന് ശേഷം എസ്ബിഐയുടെ ആസ്തി 40 ലക്ഷം കോടിയിലെത്തുന്നതോടെ ലോകത്തെ മികച്ച 50 അമ്പത് ബാങ്കുകളില്‍ 45ാം സ്ഥാനത്ത് എസ്ബിഐ എത്തുമെന്നാണ് കണക്കുകൂട്ടല്‍.

English summary
State Bank of India (SBI), which will see five associate banks merge into it on April 1, has decided to shut down almost half the offices of these banks, including the head offices of three of them. This process will start from April 24.
Please Wait while comments are loading...