കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണും; തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. നിലവില്‍ നിയമസഭാ മണ്ഡല പരിധിയിലെ ഒരു വിവിപാറ്റ് രസീതുകളാണ് എണ്ണുന്നത്. ഇനി മുതല്‍ അഞ്ച് വിവിപാറ്റ് രസീതുകള്‍ എണ്ണും. ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.

01

തിരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്തു. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുമ്പോള്‍ ഫല പ്രഖ്യാപനം അഞ്ച് ദിവസം വരെ നീളുമെന്നാണ് കമ്മീഷന്‍ ബോധിപ്പിച്ചത്. ദിവസങ്ങള്‍ നീളുന്നതല്ല, തിരഞ്ഞെടുപ്പിലെ സുതാര്യതയാണ് പ്രധാനമെന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതിയെ ബോധിപ്പിച്ചു.

വോട്ടര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിശ്വാസ്യത കൂട്ടുന്നതിനുമാണ് വിവിപാറ്റ് രസീതുകള്‍ എണ്ണുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. ജനാധിപത്യത്തില്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ പ്രഖ്യാപനം വീണ്ടും!! മുഴുവന്‍ പലിശയും എഴുതിത്തള്ളും; 72000ത്തിന് പുറമെ...രാഹുല്‍ ഗാന്ധിയുടെ വമ്പന്‍ പ്രഖ്യാപനം വീണ്ടും!! മുഴുവന്‍ പലിശയും എഴുതിത്തള്ളും; 72000ത്തിന് പുറമെ...

ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു വിവിപാറ്റ് രതീസുകളാണ് നിലവില്‍ എണ്ണുന്നത്. ഈ രീതി ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് കോടതി അഞ്ച് വിവിപാറ്റ് രസീതുകള്‍ എണ്ണാന്‍ നിര്‍ദേശം നല്‍കിയത്

വോട്ടര്‍മാര്‍ രേഖപ്പെടുത്തുന്ന വോട്ട് വോട്ടിങ് മെഷീനില്‍ മാത്രമല്ല, വിവിപാറ്റിലും രേഖപ്പെടുത്തും. തന്റെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് വോട്ടര്‍ക്ക് അറിയാനുള്ള സംവിധാനം വിവിപാറ്റിലുണ്ട്. വോട്ട് രേഖപ്പെടുത്തിയ പിന്നാലെ വിവിപാറ്റില്‍ നിന്ന് ഒരു കടലാസ് അച്ചടിച്ചുവരും. വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ഥിയുടെ ചിത്രവും ചിഹ്നവും ഇതിലുണ്ടാകും. രസീത് പരിശോധിക്കാന്‍ ഏഴ് സക്കന്റ് സമയം നല്‍കും. ഇത് പോളിങ് ബൂത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല.

English summary
SC directs EC to raise random sampling of EVMs using VVPAT from one per assembly segment to 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X