ഡൽഹിയിൽ നിന്നും തട്ടിക്കൊണ്ടുപോയ സ്കൂൾ കുട്ടിയെ രക്ഷപ്പെടുത്തി: അക്രമികളിലൊരാൾ കൊല്ലപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

   ദില്ലി: ഡൽഹിയിൽ നിന്നും തട്ടിക്കൊണ്ടുപോയ സ്കൂൾ കുട്ടിയെ കണ്ടെത്തി. രക്ഷാപ്രവർത്തനത്തിനിടെ കുറ്റവാളികളിലൊരാൾ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ആയുധധാരികൾ സ്കൂൾ വാനിൽ നിന്ന് തട്ടിക്കൊണ്ടു പോയ 5 വയസുകാരനെ പോലീസ് രക്ഷപ്പെടുത്തി.ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് ചൊവ്വാഴ്ച്ച കുട്ടിയെ രക്ഷപ്പെടുത്തിയത്.

കുരീപ്പുഴ ശാഖയില്‍ ചേര്‍ന്നു കാണും, നിക്കറെടുത്തിട്ടു കാണും! സംഘിഭീകരതയ്ക്കെതിരെ പ്രതിഷേധം

രക്ഷാപ്രവര്‍ത്തനത്തിനിടെ തട്ടിക്കൊണ്ടുപോയവർ വെടിയുതിര്‍ത്തിരുന്നു.
പങ്കജ്,രവി എന്നീ അക്രമികൾ പോലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. പോലീസ് തിരിച്ച്ആക്രമിക്കവെ രവി കൊല്ലപ്പെടുകയും പങ്കജിനെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.നിതിൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

kidnap


കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ഗസിയാബാദില്‍ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്താണ് കുട്ടിയെ ഒളിവിൽ പാർപ്പിച്ചത്.രഹസ്യ വിവരത്തെ തുടർന്ന്പോലീസ് ഫ്ലാറ്റിൽ എത്തിയതും രവി വെടിയുതിർക്കുകയായിരുന്നു.ആക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു.
കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി.കുഞ്ഞിന് വിശ്രമം ആവശ്യമുള്ളതായി ഡോക്ടർ പറഞ്ഞതായി കുഞ്ഞിന്റെ മുത്തശ്ശൻ പറഞ്ഞു.

ജനുവരി 25ന് ഷഹദിരയിൽ വച്ചാണ് മോട്ടോർ സൈക്കിളിൽ വന്ന അക്രമി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.സഹോദരിക്കൊപ്പെ സ്കൂളിലെക്ക് പോകവേ സ്കൂൾ വാൻ തടഞ്ഞ് വച്ചാണ് അക്രമികൾ കൃത്യം നിർവ്വഹിച്ചത്. വാൻ ഡ്രൈവറുടെ കാലിൽ വെടി വച്ചാണ് തട്ടിക്കൊണ്ടുപോയത്.70 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.

English summary
school boy rescued from jidnappers, one suspect killed by gunshot

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്