മോദിക്ക് ഉപദേശം നല്‍കാന്‍ ഷമീകയും! തിരുവനന്തപുരത്തിനും കണ്ണൂരിനും ഒരുപോലെ പ്രിയപ്പെട്ടവള്‍...

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ ഇനി ഷമീകാ രവിയുമുണ്ടാകും. ബ്രൂക്കിങ്‌സ് ഇന്ത്യയിലെ സീനിയര്‍ ഫെലോ ആയ ഷമീകാ രവിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ പാര്‍ട്ട് ടൈം അംഗമായാണ് നിയമിച്ചിരിക്കുന്നത്.

കൊച്ചിയിലെ ഫ്‌ളാറ്റില്‍ പെണ്‍വാണിഭം! യുവതികളടക്കം പിടിയില്‍! മരുന്നടിക്കുന്ന കുട്ടികളും ഇടപാടുകാര്‍

കേരളത്തിലെ ബിടെക്ക് വിദ്യാര്‍ത്ഥികള്‍ തെരുവില്‍! വാശി പിടിച്ച് വിസി! കോളേജുകളില്‍ അദ്ധ്യയനം മുടങ്ങി

ബിബേക് ദെബ്രോയ് ചെയര്‍മാനായ സാമ്പത്തിക ഉപദേശക സമിതിയില്‍ ആറാമത്തെ അംഗമായാണ് ഷമീകാ രവിയെ നിയമിച്ചിരിക്കുന്നത്. ഷമീകാ രവിക്ക് പുറമേ, രത്തന്‍ വറ്റല്‍, സുര്‍ജിത് ഭല്ല, രതിന്‍ റോയ്, അഷിമാ ഗോയല്‍ എന്നിവരാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയെ മറ്റ് അംഗങ്ങള്‍.

കോടികള്‍ കൊണ്ട് അമ്മാനമാടിയ ജ്യോതി മധു! കമ്പ്യൂട്ടറില്‍ വരെ കൃത്രിമം നടത്തി! ഇനി രക്ഷയില്ല...

ഷമീക രവി...

ഷമീക രവി...

ബ്രൂക്കിങ്‌സ് ഇന്ത്യയിലെ സീനിയര്‍ ഫെലോ ആയ ഷമീകാ രവി, കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനും നിലവില്‍ ജോയിന്റ് ഇന്റലിജന്‍സ് കമ്മിറ്റി കണ്‍വീനറുമായ ആര്‍എന്‍ രവിയുടെ മകളാണ്.

സ്‌കൂള്‍ വിദ്യാഭ്യാസം...

സ്‌കൂള്‍ വിദ്യാഭ്യാസം...

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ അംഗമായ ഷമീക രവി കേരളത്തില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലും, കണ്ണൂര്‍ ചിന്മയാ വിദ്യാലയത്തിലുമായിരുന്നു ഷമീകാ രവിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. ഇതിനു പിന്നാലെയാണ് ഷമീകാ രവി കേരളത്തില്‍ നിന്നും ദില്ലിയിലേക്ക് ചേക്കേറിയത്.

ബിരുദം...

ബിരുദം...

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ദില്ലിയിലെത്തിയ ഷമീകാ രവി, ലേഡി ശ്രീറാം കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് ദില്ലി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.

പിഎച്ച്ഡി...

പിഎച്ച്ഡി...

സാമ്പത്തിക ശാസ്ത്രത്തില്‍ എംഎ നേടിയതിന് പിന്നാലെ ഷമീക അമേരിക്കയിലേക്ക് പോയി. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയത്.

ലേഖനങ്ങള്‍...

ലേഖനങ്ങള്‍...

വാഷിങ്ടണ്‍ ഡിസിയിലെ ബ്രൂക്കിങ്‌സ് സീനിയര്‍ ഫെലോ ആയ ഷമീകാ രവി, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിസിറ്റിങ് പ്രൊഫസറുമാണ്. ഇതിനു പുറമേ, ഫിനാന്‍ഷ്യല്‍ ടൈംസ്, ദി ഗാര്‍ഡിയന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും എഴുതാറുണ്ട്.

English summary
shamika ravi appointed as financial advisory team member of pm.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്