ദൂരദർശനിൽ ദേശസ്നേഹ സിനിമകൾക്ക് വർധന, 2017ൽ സംപ്രേഷണം ചെയ്തത് 17 ചിത്രങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദേശസ്നേഹവും ദേശീയതയും ചർച്ചയാകുമ്പോൾ 2017 ൽ ദൂരദർശനിൽ ദേശസ്‌നേഹം വിഷയമായ സിനിമകളുടെ പ്രദര്‍ശനത്തില്‍ വന്‍ വര്‍ധന. ഈ വർഷം വിവിധ ഭാഷകളിലായി ദേശസ്നേഹം സംബന്ധമായ 17 സിനിമകളാണ് ദൂരദർശൻ സംപ്രേഷണം ചെയ്തത്. ബി.ജെ.പി എം.പിയായ ഹരീഷ്​ ദ്വിവേദിയുടെ ചോദ്യത്തിന് മറുപടിയായി വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ ലോക്‌സഭയില്‍ പറഞ്ഞു.

dd news

ഇന്ത്യയുടെ ആരോപണങ്ങൾ തെറ്റ്! ജാദവ് സംസാരിച്ചത് ആശ്വാസത്തോടെ, പാക് വാദം ഇങ്ങനെ...

കഴിഞ്ഞ മൂന്ന് വർഷമായി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്ന രാജ്യസ്‌നേഹം മുന്‍നിര്‍ത്തിയുള്ള ചിത്രങ്ങളില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2014ല്‍ ഈ വിഭാഗത്തില്‍ ഒരു ചിത്രം മാത്രമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. 2015ല്‍ നാല് ചിത്രവും. 2016ൽ അത് 14 ചിത്രങ്ങളായി ഉയര്‍ന്നു. എന്നാൽ 2017ല്‍ ഇത് 17 ചിത്രങ്ങളായി. കൂടാതെ പ്രമുഖ ദേശീയവാദികളുടെ ജീവിതം പ്രമേയമാകുന്ന ആറ് ഡോക്യുമെന്ററികള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തതായും മന്ത്രി വ്യക്തമാക്കി.

അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞു കയറ്റം, നിരീക്ഷണത്തിന് ഇന്ത്യയുടെ ഒട്ടകസേന വരുന്നു...

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 36 ദേശസ്‌നേഹ ചിത്രങ്ങളാണ് ദുരദർശനിൽ പ്രദര്‍ശിപ്പിക്കപ്പെട്ടതെന്നും വാർത്ത വിതരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ഭരണവുമായി താരത്മ്യം ചെയ്യുമ്പോൾ ദേശസ്​നേഹ സിനിമകളുടെ എണ്ണം വർധിച്ചിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
While debates on nationalism and patriotism continue to rage since the Narendra Modi government took office, the government is going full steam ahead by broadcasting ‘patriotic’ films on Doordarshan National.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്