കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീന ബോറ വധം; ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ മൊഴി നല്‍കി

Google Oneindia Malayalam News

മുംബൈ: വിവാദമായ ഷീനാ ബോറ വധക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ മൊഴി. തനിക്ക് ചില സത്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും കേസില്‍ മാപ്പു സാക്ഷിയാക്കണമെന്നും അപേക്ഷിച്ച് ശ്യാംവര്‍ കഴിഞ്ഞ ആഴ്ച കോടതിക്ക് കത്തെഴുതിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സിബിഐ പ്രത്യേക കോടതിയില്‍ വിചാരണ നടന്നു.

വിചാരണയില്‍ ഷാനാ ബോറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും, താനിത് പറയുന്നത് ആരുടെയെങ്കിലും സമ്മര്‍ദ്ദം കൊണ്ടോ ഭീഷണി കൊണ്ടോ അല്ലെന്നും തനിക്ക് തോന്നിയ കുറ്റബോധം കൊണ്ടാണെന്നും ശ്യാംവര്‍ കോടതിയില്‍ മൊഴി നല്‍കി.

Sheeena-Indrani

2015 ആഗസ്തിലായിരുന്നു ഷീനാ ബോറ വധിക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാകുന്ന വ്യക്തിയാണ് ശ്യാംവര്‍. മറ്റൊരു കേസില്‍ പിടിക്കപ്പെട്ട ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഷീന ബോറയുടെ കൊലപാതകം സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്നത്. പിന്നീട് സിബിഐ കേസ് ഏറ്റെടുക്കുകയും അന്വേഷണത്തിനൊടുവില്‍ മറ്റു പ്രതികളെ പിടികൂടുകയുമായിരുന്നു.

ശ്യാംവര്‍, ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി, സഞ്ജീവ് ഖന്ന എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഇന്ദ്രാണി മുഖര്‍ജിയുടെയും പീറ്റര്‍ മുഖര്‍ജിയുടെയും മുന്‍ ഡ്രൈവറായിരുന്നു ശ്യാംവര്‍. ഇയാളെ മാപ്പ് സാക്ഷിയാക്കുന്നതിനെ കുറിച്ചുള്ള സിബിഐയുടെ അഭിപ്രായം ഈ മാസം 17ന് മുമ്പ് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
One of the four people in jail for the murder of Sheena Bora has said he would like to turn approver and "disclose certain truths" about how the 24-year-old was killed, allegedly by her mother, Indrani Mukerjea and former media boss Peter Mukerjea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X