രാഷ്ട്രപതി തിരഞ്ഞെടുപ്പ്: എംഎസ് സ്വാമിനാഥനെ നിര്‍ദ്ദേശിച്ച് ശിവസേന...

Subscribe to Oneindia Malayalam

മുംബൈ: മോഹന്‍ ഭാഗവതിനു ശേഷം ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് മോഹന്‍ ഭാഗവതിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ച് ശിവസേന. ശിവ്‌സേന നേതാവ് ഉദ്ധവ് താക്കറെ ആണ് എംഎസ് സ്വാമിനാഥന്റെ പേര് നിര്‍ദ്ദേശിച്ചത്. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയാണെന്നും ഈ സാഹചര്യത്തില്‍ എംഎസ് സ്വാമിനാഥന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണെന്നും ഒരു കാര്‍ഷിക രാജ്യമെന്ന നിലക്ക് സ്വാമിനാഥനെ രാജ്യത്തിനാവശ്യമാണെന്നും താക്കറെ പറഞ്ഞു.

എംഎസ് സ്വാമിനാഥനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാരക്കണമെന്ന ആവശ്യം ഞായറാഴ്ച അമിത് ഷായുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ശിവ്‌സേന ചര്‍ച്ച ചെയ്യും. മോഹന്‍ ഭാഗവതിനെ അംഗീകരിക്കുന്നില്ലെങ്കില്‍ സ്വാമിനാഥനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ശിവ്‌സേനയുടെ ആവശ്യം. എങ്കിലും ശിവ്‌സേനയുടെ ആദ്യത്തെ പരിഗണന മോഹന്‍ ഭാഗവതിനു തന്നെയാണ്. സ്വാമിനാഥനെ മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമുമായിട്ടാണ് ശിവ്‌സേന താരതമ്യം ചെയ്യുന്നത്.

msswaminathan

ജൂണ്‍ 14നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജൂണ്‍ 28നാണ് നോമിനേഷന്‍ കൊടുക്കേണ്ട അവസാന തിയതി. ജൂലൈ 17ന് രാവിലെ 10 മണി അഞ്ചു മണി വരെയാണ് തിരഞ്ഞെടുപ്പ്. ജൂലൈ ഒന്നിനാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. ജൂലൈ 24ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കും.

English summary
Shiv Sena suggests M S Swaminathan's name as Presidential candidate
Please Wait while comments are loading...