മോദിയെ പൊളിച്ചടുക്കി ശിവസേന..നോട്ട് നിരോധിച്ചിട്ട് തീവ്രവാദമില്ലാതായോ?? കൊല്ലപ്പെട്ട ജവാന്മാരെത്ര!!?

  • Posted By:
Subscribe to Oneindia Malayalam

മുംബൈ : നോട്ട് നിരോധനത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തുകയാണ് ശിവസേന. നോട്ട് നിരോധനത്തിലൂടെ ഭീകരവാദം തടയുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദത്തെയാണ് ശിവസേന പരിഹസിച്ച് തള്ളുന്നത്.

നോട്ട് നിരോധനത്തിന് ശേഷം അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ബിജെപിക്കെതിരെ ശിവസേന ആഞ്ഞടിച്ചിരിക്കുന്നത്.

ആക്രമിച്ച് ശിവസേന

നോട്ട് നിരോധനത്തിലൂടെ തീവ്രവാദ സംഘടനകളുടെ ഫണ്ടിംഗ് തടയാന്‍ കഴിഞ്ഞെന്നും, തീവ്രവാദികളെ നിരീക്ഷിക്കാനായെന്നുമാണ് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ വാദത്തെയാണ് ശിവസേന പൊളിച്ചടുക്കുന്നത്.

തീവ്രവാദത്തെ ബാധിച്ചിട്ടില്ല

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ അഖ്‌നൂറില്‍ നടന്ന തീവ്രവാദ ആക്രമണ്തതില്‍ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് തെളിയിക്കുന്നത് നോട്ട് നിരോധനം രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല എന്നാണെന്നും സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കേണ്ട

കഴിഞ്ഞ വര്‍ഷം നിയന്ത്രണ രേഖയില്‍ നടന്ന ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആര്‍എസ്എസില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടിട്ടാണ് എന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ പ്രസ്താവന നടത്തിയിരുന്നു. ഇത്തരത്തില്‍ സൈന്യത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ശിവസേന വിമര്‍ശനമുന്നയിക്കുന്നു.

ആക്രമണം നേരിട്ട്

മുന്‍പ് പൊതുസ്ഥലങ്ങളായിരുന്നു തീവ്രവാദികള്‍ ആക്രമണത്തിന് തെരഞ്ഞെടുത്തിരുന്നത്. എന്നാലുപ്പോള്‍ സൈനിക താവളങ്ങളില്‍ നേരിട്ട് ആക്രമണം നടത്തുകയും സൈനികരെ കൊലപ്പെടുത്തുകയും ചെയ്യുന്നുവെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

രക്തസാക്ഷികളുടെ എണ്ണംകൂടി

കഴിഞ്ഞ വര്‍ഷം 60 സൈനികരാണ് രക്തസാക്ഷികളായത്. എന്നാല്‍ 2015ല്‍ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 33ഉം 2014ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32മാണ്. നോട്ട് നിരോധനത്തിന് തീവ്രവാദ പ്രവര്‍ത്തനം തടയാനായിട്ടില്ലെന്നതിന് തെളിവാണ് ഇതെന്നാണ് ശിവസേന ആരോപിക്കുന്നത്.

വിമർശനം തുടരുന്നു

എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായ ശിവസേന ഇതാദ്യമായല്ല നോട്ട് നിരോധനത്തിന്റെ പേരില്‍ മോദിയെ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം സാമ്‌നയില്‍ വന്ന മുഖ്യപ്രസംഗത്തില്‍ പതിനായിരം വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും മോശം ഭരണമാണ് മോദിയുടേത് എന്ന് ശിവസേന ആരോപിച്ചിരുന്നു.

English summary
Shiv Sena Criticises Centre for casualities in Kashmir. Shiv Sena also warns BJP not to drag army into politics.
Please Wait while comments are loading...