കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയുടെ ഭീഷണി; ഗുലാം അലിയുടെ സംഗീത പരിപാടി റദ്ദാക്കി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ലോകപ്രശസ്ത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കി. പാക്കിസ്ഥാന്‍കാരനാണെന്ന കാരണത്താലാണ് വെള്ളിയാഴ്ച മുംബൈയില്‍ നടക്കേണ്ടിയിരുന്ന സംഗീത പരിപാടി റദ്ദാക്കിയത്. ശിവസേനയുടെ ചലച്ചിത്ര വിഭാഗമായ ചിത്രപത് സേനയാണ് ഇതുമായി ബന്ധപ്പെട്ട് രംഗത്തെത്തിയത്.

അതിര്‍ത്തിയില്‍ പാക് തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികരെ കൊലചെയ്യുമ്പോള്‍ പകിസ്ഥാനുമായി സാംസ്‌കാരിക ബന്ധം തുടരാനാവില്ലെന്ന് ശിവസേനയുടെ വിഭാഗം വ്യക്തമാക്കി. യാതൊരു തരത്തിലുള്ള സാംസ്‌കാരിക ബന്ധവും പാക്കിസ്ഥാനുമായി തുടരാനാവില്ലെന്ന് ചിത്രപത് സേന പറഞ്ഞു. സംഗീത കച്ചേരി തടയണമെന്ന് ആവശ്യപ്പെട്ട് അവര്‍ നേരത്തെ തന്നെ അധികൃതരെ സമീപിച്ചിരുന്നു.

ghulam-ali

പാക്കിസ്ഥാന്‍ നമുക്ക് എതിരാണ്. നമ്മുടെ സൈനികരെ അവര്‍ കൊന്നൊടുക്കുന്നു. ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്തിവിടുന്നു. അങ്ങിനെയിരിക്കുമ്പോള്‍ എന്തിനാണ് പാക്കിസ്ഥാന്‍ കാരനായ ഒരാളെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കുന്നതെന്നാണ് ശിവസേനയുടെ ചോദ്യം. അതേസമയം, തനിക്ക് ആരോടും ദേഷ്യമില്ലെന്നും എന്നാല്‍ വേദനിപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഗുലാം അലി പ്രതികരിച്ചു. മുബൈയിലെ ഷണ്‍മുഖാനന്ദ ഹാളിലായിരുന്നു ഗുലാം അലിയുടെ ഗസല്‍ സന്ധ്യ ഒരുക്കിയിരുന്നത്.

ഇന്ത്യയില്‍ പലവട്ടം സന്ദര്‍ശനം നടത്തുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തയാളാണ് ഗുലാം അലി. ഒട്ടേറെ ഇന്ത്യന്‍ സിനിമകളില്‍ പാടിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വരാണസിയിലെ സങ്കട് മോചന്‍ ക്ഷേത്രത്തില്‍ കച്ചേരി നടത്തി ശ്രദ്ധേയനായിരുന്നു.

English summary
Shiv Sena threats; Ghulam Ali concert called off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X