വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുമായി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍

  • Posted By: Desk
Subscribe to Oneindia Malayalam

മുംബൈ: വ്യാപാര സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്ത് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. 2017ലെ മഹാരാഷ്ട്ര ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് പുതിയ അനുമതി നല്‍കിയിട്ടുള്ളത്. റസ്റ്റോറന്‍റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത്.2017ലെ കേന്ദ്ര ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്‍റ് ആക്ട് അനുസരിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്.

ഗവര്‍ണ​റുടെ അനുവാദതത്തോടുകൂടിയാണ് ഭേദഗതി മഹാരാഷ്ട്ര നിയമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയത്. നേരത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രി 10 മണി വരെ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നത്. മറ്റ് മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് രാത്രി 9.30 വരെയും റെസ്റ്റൊറന്റുകള്‍ രാത്രി 12.30 വരെയും പ്രവര്‍ത്തിക്കാം. എന്നാല്‍ പുതിയ നിയമ ഭേദഗതിയിലൂടെ ഇതിന് മാറ്റം വന്നിരിക്കുകയാണ്. ബാറുകൾ, പബുകൾ, വൈൻ ഷോപ്പുള്‍ ഒഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ ഇനി മുതല്‍ സാധിക്കും.

 shops

സിനിമ തിയറ്ററുകള്‍, സലൂണുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ടാക്സ് കണ്‍സള്‍ട്ടേഴ്സ്, ബാങ്കുകള്‍, മാളുകള്‍ ഉള്‍പ്പടെുള്ള സ്ഥാപനങ്ങള്‍ക്ക് എനി മുഴുവന്‍ സമയം മുഴുവന്‍ സമയം പ്രവര്‍ത്തിക്കാം. സംസ്ഥാനത്തെ 22ലക്ഷം വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് പുതിയ ഉത്തരവ് പ്രയോജനമാവുക. മാത്രമല്ല രാത്രി 9 മുതല്‍ രാവിലെ 7വരെ രാത്രി ജോലികളില്‍ നിന്ന് സ്ത്രീകള്‍ക്ക്ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Shops and establishments in the state can remain open round the clock in three shifts from Wednesday. The state government has amended the Maharashtra Shops and Establishments (Regulation of Employment and Service Condition) Act, 2017 and issued a notification in this regard.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്