കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴടങ്ങാൻ സമയം ആവിശ്യപ്പെട്ട് സിദ്ദു; ചീഫ് ജസ്റ്റിസിനെ സമീപിക്കണമെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; 34 വർഷം മുമ്പ് നടന്ന കൊലപാതക കേസിൽ കീഴടങ്ങാൻ ഏതാനും ആഴ്ചകൾ കൂടി സമയം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവും ആയിരുന്ന നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് സിദ്ദു സമയം നീട്ടി ചോദിച്ചിരിക്കുന്നത്. കേസിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി സിദ്ദുവിന് ഒരു വർഷം തടവ് വിധിച്ചിരുന്നു. നിയമത്തിന്റെ മഹത്വത്തിന് കീഴടങ്ങുമെന്ന് ഉത്തരവിന് ശേഷം സിദ്ദു ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ പഞ്ചാബിലെ പട്യാലയിലെ കോടതിയിൽ അദ്ദേഹം കീഴടങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ.

ഭാവന ചില്ലാണ് ബ്രോ.. ജീൻസിൽ സൂപ്പർ കൂളായി പ്രിയതാരം, പുതിയ ചിത്രങ്ങൾ വൈറൽ

എന്നാൽ ഹാജരാകാൻ സിദ്ദു സമയം നീട്ടി ചോദിച്ചിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സിദ്ദുവിന്റെ ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയോട് ജസ്റ്റിസ് എഎം ഖാൻവിൽക്കർ ചീഫ് ജസ്റ്റിസ് എൻ വി രമണയെ സമീപിക്കാൻ പറഞ്ഞു. "ഒരു ഔപചാരിക അപേക്ഷ നൽകുക, ഞങ്ങൾ നോക്കാം. ഇത് ഫയൽ ചെയ്ത് ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ പരാമർശിക്കുക, അപ്പോൾ നമുക്ക് നോക്കാം." എന്നായിരുന്നു ജസ്റ്റിസ് എഎം ഖാൻവിൽക്കറിന്റെ വാക്കുകൾ

navjot-singh-sidhu

"34 വർഷം എന്നതിനർത്ഥം കുറ്റകൃത്യം മരിക്കുമെന്ന് അർത്ഥമാക്കുന്നില്ല. ഇപ്പോൾ വിധി പ്രസ്താവിക്കപ്പെടുന്നു, അവർക്ക് വീണ്ടും മൂന്ന്- നാല് ആഴ്ചകൾ വേണമെന്ന് അവർ ആവശ്യപ്പെടുന്നു" സിദ്ദുവിന്റെ സമയാഭ്യർത്ഥനയെ വിമർശിച്ചുകൊണ്ട് എതിർഭാ ഗം വക്കിൽ ട്വീറ്റ് ചെയ്തു. 1988 ഡിസംബർ 27 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. നവജ്യോത് സിംഗ് സിദ്ദുവും മറ്റ് സുഹൃത്തുക്കളും ഒരു വാഹനത്തിൽ ഇരിക്കുമ്പോൾ. പാട്യാല നിവാസിയായ ഗുർനാം സിംഗ് എന്നയാളുമായി പാർക്കിംഗ് സ്ഥലത്തെച്ചൊല്ലി തർക്കം ഉണ്ടായി. പിന്നാലെ സിദ്ദുവും സുഹൃത്ത് രൂപീന്ദർ സിംഗ് സന്ധുവും ചേർന്ന് ഗുർനാം സിങ്ങിനെ കാറിൽ നിന്ന് വലിച്ചിറക്കി തല്ലുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ വച്ച് ഇയാൾ മരിച്ചു.

മരണപ്പെട്ടയാളെ സിദ്ദു മാരകമായി മർദ്ദിച്ചിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വിഷയത്തിൽ തെളിവുകളുടെ അഭാവത്തിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയ സുപ്രീം കോടതിയുടെ 2018ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ഇയാൾക്ക് കഠിനമായ ശിക്ഷ നൽകണമെന്നും മരണപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇവർ അപ്പീൽ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സുപ്രീം കോടതി പുതിയ വിധി കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. പഞ്ചാബിൽ കോൺ ഗ്രസിന്റെ അധ്യക്ഷനായിരുന്ന സിദ്ദു തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് അധ്യക്ഷസ്ഥാനം സിദ്ദു രാജിവെച്ചിരുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Sidhu tweeted yesterday after the order that he would submit to the rule of law. He was expected to surrender in a court in Patiala, Punjab this morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X