കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോക്കിൻ മുനയിൽ നിർത്തി ബലാത്സംഗം; പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെയും വെറുതെ വിട്ടില്ല, ക്രൂരത!

Google Oneindia Malayalam News

രാജ്യം അനേകം രംഗങ്ങളില്‍ മുന്നേറ്റം നടത്തുമ്പോഴും സാമൂഹ്യപ്രശ്നങ്ങളില്‍ ഏറ്റവും മുന്നില്‍ തന്നെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ നിലകൊള്ളുന്നുവെന്നാണ് റിപ്പോർട്ട്. ചരിത്രകാലഘട്ടം മുതൽ തന്നെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം രാജ്യത്തുണ്ട്. ഈ ആധുനിക കാലഘട്ടത്തിലും അതിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ദേശീയതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനക്കേസുകള്‍. ലൈംഗിക അതിക്രമത്തിനും അടിമപ്പണിക്കും ഇന്ത്യയിലെ സ്ത്രീകളെ ഉയര്‍ന്ന തോതില്‍ ഉപയോഗിക്കുന്നതായും റിപ്പോട്ടുകളുണ്ടായിരുന്നു.

ജോളി സീരീയൽ കില്ലറോ? ഇതിൽ മനോരോഗത്തിന്റെ കാര്യമില്ല, വിശദീകരണവുമായി ക്രിമിനോളജിസ്റ്റ്!ജോളി സീരീയൽ കില്ലറോ? ഇതിൽ മനോരോഗത്തിന്റെ കാര്യമില്ല, വിശദീകരണവുമായി ക്രിമിനോളജിസ്റ്റ്!

2012-ല്‍ നടന്ന ദില്ലി പീഡനത്തിന് ശേഷം നിരവധി സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നും യഥാര്‍ത്ഥ സംവിധാനം നിലവില്‍ വന്നിട്ടില്ല. ദിവസവും 100 ലധികം ലൈംഗിക പീഡന പരാതികള്‍ പോലീസില്‍ ലഭിക്കുന്ന നാടായി ഇന്ത്യ മാറി. നിരവധി പീഡന, ബാലാത്സംഘ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. അത്തരത്തിലൊരു വാർത്തയാണ് ബീഹാറിൽ നിന്ന് പുറത്ത് വരുന്നത്.

പ്രായപൂർത്തിയാകാത്ത സഹോദരിയെയും വെറുതെ വിട്ടില്ല

പ്രായപൂർത്തിയാകാത്ത സഹോദരിയെയും വെറുതെ വിട്ടില്ല


യുവതിയെയും പ്രായപൂർ‌ത്തിയാകാത്ത സഹോദരിയെയും തോക്കിൻ മുനയിൽ അജ്ഞാതർ ബലാത്സംഗം ചെയ്തെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ബാഹൈറിലെ സോപോളിലാണ് സംഭവം. സോപോള്‍ ജില്ലയിലെ രംഗോപ്പൂര്‍ പ്രദേശത്തെ ഹുസൈന്‍ബാദ് എന്ന ഗ്രാമത്തില്‍ ചില്ലോനി നദിക്ക് അടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്താണ് സംഭവം നടന്നത്. ചൊവ്വാഴ്ച പെണ്‍കുട്ടികളും കുടുംബവും ഗ്രാമത്തിലെ മേള കാണുവാന്‍ പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്.

യുവതി തോക്ക് കൈക്കലാക്കി

യുവതി തോക്ക് കൈക്കലാക്കി

മേള കാണാൻ പോകുന്ന സമയം വഴിയില്‍ ഇവരെ തടഞ്ഞ അജ്ഞാത സംഘം കുടുംബത്തെ ബന്ധികളാക്കുകയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. എന്നാൽ അതിനിടയിൽ തോക്ക് കൈക്കലാക്കിയ യുവതി ഇവർക്കെതിരെ വെടിവെച്ചു. ഇതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസ് യുവതികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബലാത്സംഗ കേസുകൾ കൂടി വരുന്നു

ബലാത്സംഗ കേസുകൾ കൂടി വരുന്നു

പരിക്ക് പറ്റിയ യുവതികളെ പാറ്റ്നയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ‌ കഴിഞ്ഞില്ലെന്ന് പോലീസ് വ്യക്തമാക്കി. ബിഹാറിലെ മുസഫര്‍പൂരില്‍ ഷെല്‍ട്ടര്‍ ഹോമില്‍ ഏഴുവയസിനും 12 വയസിനും ഇടയിലുള്ള അനാഥരായ 34 പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവം ആരും മറക്കാനിടയില്ല. കൗണ്‍സിലിംഗിനെത്തിയ ശിശുക്ഷേമ സമിതി അംഗങ്ങളടക്കം തന്നെ ബലാത്സംഗം ചെയ്തതായി ഒരു പെണ്‍കുട്ടി പറഞ്ഞത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇത്തരത്തിൽ ബിഹാറിൽ ബലാത്സംഗ കേസുകൾ കൂടി വരുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സർക്കാരിന് വെല്ലുവിളി

സർക്കാരിന് വെല്ലുവിളി

സ്ത്രീ സുരക്ഷാ പ്രശ്‌നങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന എക്‌സിക്യുട്ടിവ് ഓര്‍ഡര്‍ പുറത്ത് ഇറക്കിയിരുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്ത് ലൈംഗിക പീഡനം ആണെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. ദില്ലിയിൽ അഭയ എന്ന പെൺകുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇരയായതിന് ശേഷവും രാജ്യത്ത് ബലാത്സംഗങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും തുടരുകയാണെന്നാണ് പുറത്ത് വരുന്ന വാർത്തകൾ വ്യക്തമക്കുന്നത്.

English summary
Sisters gang raped in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X