കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ള പിന്‍മാറി, യെച്ചൂരി തന്നെ സെക്രട്ടറി

  • By Soorya Chandran
Google Oneindia Malayalam News

വിശാഖപട്ടണം: സിപിഎമ്മിന്റെ പുതിയ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആകുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ സെക്രട്ടറി പ്രകാശ് കാരാട്ടിന്റേയും കേരള ഘടകത്തിന്റേയും പിന്തുണയുണ്ടായിരുന്ന എസ് രാമചന്ദ്രന്‍ പിള്ള മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് യെച്ചൂരിയുടെ കാര്യം ഉറപ്പായത്.

സെക്രട്ടറി സ്ഥാനത്തിനായുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കേരളത്തില്‍ നിന്നുള്ള പ്രതിനിധികളില്‍ ഒരു വിഭാഗവും യെച്ചൂരിയെ പിന്തുണച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും യെച്ചൂരിയ്ക്ക് പിന്തുണ നല്‍കി.

Sitaram Yechury

വിഎസ് അച്യുതാനന്ദന്‍ ആയിരിക്കും ഈ പരിസമാപ്തിയില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത്. വിഎസ് യെച്ചൂരിയ്ക്ക് പരസ്യമായി വിജയാശംസകള്‍ നേര്‍ന്നത് വിവാദമായിരുന്നു.

ചെറുപ്രായത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലെത്തിയ വ്യക്തിയാണ് സീതാറാം യെച്ചൂരി. 32-ാം വയസ്സില്‍ കേന്ദ്ര കമ്മിറ്റിയിലും, 40-ാം വയസ്സില്‍ പോളിറ്റ് ബ്യൂറോയിലും എത്തി. നിലവില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.

English summary
Sitaram Yechury CPM National General Secretary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X