കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുര്‍ഗ ലൈംഗിക തൊഴിലാളിയെന്ന്; മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്ന് സ്മൃതി ഇറാനി

  • By Muralidharan
Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ നടത്തി ദുര്‍ഗാ പരാമര്‍ശത്തില്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരാണ് സ്മൃതി ഇറാനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്.

എന്നാല്‍ താന്‍ ഒരു കാരണവശാലും മാപ്പ് പറയുന്ന പ്രശ്‌നമില്ല എന്ന് സ്മൃതി ഇറാനി മറുപടി നല്‍കി. താന്‍ ദുര്‍ഗാ ദേവിയെ അപമാനിച്ചിട്ടില്ല. താനും ഒരു ദുര്‍ഗാ ഭക്തയാണ്. വളരെയധികം വേദനയോടെയാണ് താനത് പറഞ്ഞത്. വിവാദ പരാമര്‍ശങ്ങളെ സ്മൃതി ഇറാനി ന്യായീകരിക്കുന്നത് ഇങ്ങനെ, കാണൂ..

സര്‍ക്കാര്‍ രേഖയല്ല

സര്‍ക്കാര്‍ രേഖയല്ല

സര്‍ക്കാര്‍ രേഖയല്ല താന്‍ വായിച്ചത്. മറിച്് ജെ എന്‍ യുവില്‍ വിദ്യാര്‍ഥികള്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയാണത്. തെളിവെവിടെ എന്ന് പ്രതിപക്ഷം ചോദിച്ചത് കൊണ്ട് മാത്രമാണ് താന്‍ ഇത് വായിച്ചത് - സ്മൃതി ഇറാനി പറയുന്നു

സ്മൃതി ഇറാനി വായിച്ചത്

സ്മൃതി ഇറാനി വായിച്ചത്

ദുര്‍ഗാപൂജയാണ് ഏറ്റവും മോശമായ വംശീയാഘോഷം. വെളുത്ത നിറമുള്ള സുന്ദരിയായ ദുര്‍ഗ കറുത്ത നിറമുള്ള മഹിഷാസുരനെ ക്രൂരമായി കൊന്നതിന്റെ ആഘോഷം - കുട്ടികള്‍ പ്രചരിപ്പിക്കുന്നത് ഇങ്ങനെ പോകുന്നു.

തുടരുന്നു....

തുടരുന്നു....

ധീരനും ആത്മധൈര്യവുമുള്ള മഹിഷാസുരനെ വധിക്കാന്‍ ആര്യന്മാര്‍ കണ്ടെത്തിയ ഉപായമായിരുന്നു ഇത്. അവര്‍ ദുര്‍ഗ എന്ന് പേരുള്ള ലൈംഗിക തൊഴിലാളിയെ വാടകയ്ക്കെടുത്തു. അവര്‍ മഹിഷാസുരനെ വിവാഹം കഴിച്ചു. ഒമ്പതു ദിവസത്തെ മധുവിധുവിന് ശേഷം ദുര്‍ഗ ഉറക്കത്തില്‍ അയാളെ കൊന്നു.- ഇതാണ് സ്മൃതി ഇറാനി രാജ്യസഭയില്‍ വായിച്ചത്.

പ്രതിപക്ഷത്തിന്റെ ആവശ്യം

പ്രതിപക്ഷത്തിന്റെ ആവശ്യം

ഹിന്ദുമതവിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തി എന്ന് പറഞ്ഞാണ് പ്രതിപക്ഷം സ്മൃതി ഇറാനി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടത്.

പറയാനുണ്ടായ സാഹചര്യം

പറയാനുണ്ടായ സാഹചര്യം

ജെ എന്‍ യു വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വികാരാവേശിതയായ സ്മൃതി ഇറാനി ദുര്‍ഗാദേവിയെയും മഹിഷാസുരനെയും കുറിച്ചുള്ള പരാമര്‍ശം നടത്തിയത്.

സഭാ രേഖകളില്‍ നിന്നും നീക്കും

സഭാ രേഖകളില്‍ നിന്നും നീക്കും

സ്മൃതി ഇറാനിയുടെ വിവാദ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നും നീക്കും. മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന സഭയില്‍ പാടില്ലെന്നും ഇത് നീക്കം ചെയ്യുമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനാണ് അറിയിച്ചത്.

English summary
Opposition demands Smriti's apology over Rajya Sabha remark. Smriti Irani defends Durga remark, refuses to apologise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X