കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത പണിയുമായി സ്മൃതി ഇറാനി... എന്താണെന്നല്ലേ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി സ്ഥിരം വിവാദങ്ങളുടെ സഹയാത്രികയാണ്. സ്‌കൂളുകളില്‍ ഭഗവദ്ഗീത പാഠ്യവിഷയമാക്കണം എന്ന് പറഞ്ഞുണ്ടാക്കിയ പുകില്‍ ആരും മറന്ന് കാണില്ല.

എന്നാല്‍ ഇപ്പോള്‍ അക്കാദമിക രംഗത്ത് ഒരു പുത്തന്‍ മാറ്റത്തിന് വഴിയൊരുക്കുകയാണ് സ്മൃതി ഇറാനിയും മാനവ വിഭവശേഷി വകുപ്പും. രാജ്യത്തെ എല്ലാ കേന്ദ്ര സര്‍വ്വകലാശാലകളിലും ഏകീകൃത സിലബസ് കൊണ്ടുവരാനാണ് നീക്കം.

Smriti Irani

രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളാണ് ജവഹര്‍ലാലല്‍ നെഹ്‌റു സര്‍വ്വലകലാശാലയും, അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയും, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയും ഒക്കെ. ഇനിമുതല്‍ ഇവിടെയെല്ലാം ഒരേ സിലബസ് തന്നെ ആയിരിക്കും എന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിയ്ക്കുന്നുണ്ട്.

ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച നീക്കമായിരുന്നു ഇത്. എന്നാല്‍ അന്നത് നടന്നില്ല. ഇപ്പോഴും ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സ്മൃതി ഇറാനി ഇക്കാര്യത്തില്‍ പിറകോട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത സിലബസ് നിലവില്‍ വരാനാണ് സാധ്യത. ബിരുദം, ബിരുദാനന്തരബിരുദം, ഗവേഷണ ബിരുദം തുടങ്ങി എല്ലാത്തിനും ഇത് ബാധകമായിരിക്കും.

സ്മൃതി ഇറാനിയുടെ നീക്കത്തിനെതിരെ ഇപ്പോള്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നാണ് ആക്ഷേപം. സര്‍വ്വകലാശാലകള്‍ക്ക് സിലബസ് തീരുമാനിയ്ക്കാനുള്ള അധികാരം നഷ്ടപ്പെടുമ്പോള്‍ ഇത് സംഭവിയ്ക്കും എന്ന് തന്നെയാണ് വിമര്‍ശകരുടെ ആക്ഷേപം.

English summary
Be it the premier Jawaharlal Nehru University, Aligarh Muslim University or the Banaras Hindu University, all will have common syllabus, come next academic session. Union HRD Minister Smriti Irani is pushing hard the idea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X