കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി ന്യൂഡില്‍സ് സുരിക്ഷിതമല്ല, പരിശോധനയില്‍ വീണ്ടും ഈയത്തിന്റെ അംശം

  • By Sruthi K M
Google Oneindia Malayalam News

ലക്‌നൗ: വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയ മാഗി നൂഡില്‍സില്‍ ഈയത്തിന്റെ അംശം കണ്ടെത്തി. മാഗി സുരക്ഷിതമല്ല എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. അഞ്ചിലേറെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ കൂടിയ തോതില്‍ ഈയത്തിന്റെ അംശം കണ്ടെത്തിയതായാണ് ലാബ് അധികൃതര്‍ വ്യക്തമാക്കിയത്.

ലൗക്‌നൗവിലെ ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. യുപിയിലെ ബരാബങ്കിയില്‍നിന്ന് ശേഖരിച്ചതാണ് സാമ്പിളുകള്‍. ലാബ് റിപ്പോര്‍ട്ട് ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് അയച്ചുകൊടുക്കുമെന്ന് ലാബിന്റെ അഡീഷണല്‍ കമ്മീഷണര്‍ ആര്‍.എസ് മൗര്യ പറഞ്ഞു.

maggi

ജൂണ്‍ അഞ്ചിനാണ് ഇന്ത്യയില്‍ മാഗി നിരോധിച്ചത്. അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നിരോധനം. ഇതേ തുടര്‍ന്ന് ഷോപ്പുകളില്‍ നിന്നും നെസ്ലെ കമ്പനി മാഗി പിന്‍വലിക്കുകയായിരുന്നു. പിന്‍വലിച്ച കോടിക്കണക്കിന് പാക്കറ്റുകള്‍ പിന്നീട് നശിപ്പിക്കുകയും ചെയ്തു.

എന്നാല്‍, ഇതിനിടയില്‍ മാഗി സുരക്ഷിതമാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതോടെ മാഗിയെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ മാഗിയുടെ കാര്യത്തില്‍ പഴയ സ്ഥിതി തന്നെത്തുടരുകയാണ്. മാഗി ശരീരത്തിന് ഹാനികരമാണെന്ന വസ്തുത ഇനിയെങ്കിലും ജനങ്ങള്‍ അംഗീകരിക്കേണ്ടതാണ്.

English summary
Five more samples of instant snack Maggi have failed tests at a laboratory here as they contained lead content beyond the permissible limit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X