യുവ ഐടി എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഒരുകാലത്ത് ഐടി എഞ്ചിനീയര്‍മാരായാല്‍ ജോലി ഉറപ്പാണ്. രാജ്യത്തും വിദേശത്തും ഗ്ലാമര്‍ പദവിയില്‍ ജോലി ചെയ്യുന്ന ഐടി എഞ്ചിനീയര്‍മാര്‍ ഇന്ത്യയുടെ കരുത്തുതന്നെയായിരുന്നു. എന്നാലിപ്പോള്‍ കഥ മാറി മറിയുകയാണ്. ജോലി സുരക്ഷിതമല്ലാത്ത പ്രധാന മേഖലയായി ഐടി മാറിക്കഴിഞ്ഞിട്ട് നാളുകളേറെയായില്ല.

ജോലി സുരക്ഷിതമല്ലെന്ന തിരിച്ചറിവില്‍ ഒരു ഐടി എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തത് ഈ രംഗത്ത് ജോലി ചെയ്യുന്നവരെ ഞെട്ടിച്ചിരിക്കുകയാണ്. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ല സ്വദേശിയായ ഗോപീകൃഷ്ണ ദുര്‍ഗാപ്രസാദ്(25) ആണ് പൂണെയില്‍ ആത്മഹത്യ ചെയ്തത്. താമസിക്കുന്ന ഹോട്ടലിന്റെ നാലാം നിലയില്‍നിന്നും എടുത്തുചാടുകയായിരുന്നു.

suicide

ഇംഗ്ലീഷില്‍ എഴുതിയ ഒരു ആത്മഹത്യാ കുറിപ്പ് ഗോപീകൃഷ്ണയുടെ മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഐടി മേഖലയില്‍ ജോലി സുരക്ഷിതമല്ലെന്നും കുടുംബത്തെക്കുറിച്ച് ഏറെ ആധിയുണ്ടെന്നും കുറിപ്പില്‍ പറയുന്നു. യുവാവ് ജോലി ചെയ്യുന്ന ഐടി കമ്പനിയില്‍നിന്നും അടുത്തിടെ ഒട്ടേറെപേരെ പിരിച്ചുവിട്ടിരുന്നു.

ദില്ലിയിലും പിന്നീട് ഹൈദരാബാദിലും ജോലി ചെയ്ത ഗോപീകൃഷ്ണയെ മൂന്നുദിവസം മുന്‍പാണ് പൂണെയിലേക്ക് സ്ഥലമാറ്റിയത്. ഒരു ഹോട്ടലില്‍ താമസ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഈ ഹോട്ടലില്‍വെച്ചായിരുന്നു ആത്മത്യയെന്ന് പോലീസ് പറഞ്ഞു. ഐടി മേഖലയിലെ ജോലി സുരക്ഷിതത്വമില്ലായ്മയില്‍ ആത്മഹത്യ ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് ഈ മേഖലയിലുള്ളവര്‍. രാജ്യത്ത് കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിന് സമാനമാവുകയാണ് ഐടി മേഖലയിലെ ജോലിയെന്നും ഇവര്‍ പറയുന്നു.


English summary
‘In IT there is no job security’: 25-year-old software engineer commits suicide in Pune
Please Wait while comments are loading...