കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോമനാഥ് ഭാരതി പാര്‍ട്ടിക്ക് തലവേദനയായെന്ന് കെജ്രിവാള്‍!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ആം ആദ്മി എം എല്‍ എയും മുന്‍ നിയമന്ത്രിയുമായ സോമനാഥ് ഭാരതിയെ പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും കൈവിട്ടു. സോമനാഥ് ഭാരതി എത്രയും വേഗം പോലീസില്‍ കീഴടങ്ങണമെന്നാണ് ദില്ലി മുഖ്യമന്ത്രി കൂടിയായ കെജ്രിവാള്‍ ആവശ്യപ്പെട്ടത്. സോമനാഥ് ഭാരതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും പോലീസില്‍ കീഴടങ്ങാന്‍ സോമനാഥ് ഭാരതി തയ്യാറായിരുന്നില്ല. അറസ്റ്റ് ഒഴിവാക്കാനായി ഇദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ് ഭാരതി എന്നാണ് അറിയുന്നത്. ഇതിനിടെയാണ് സോമനാഥ് ഭാരതിയെ തള്ളിപ്പറഞ്ഞ് അരവിന്ദ് കെജ്രിവാള്‍ രംഗത്ത് വന്നത്. കെജ്രിവാള്‍ പറയുന്നത് ഇതാണ്.

കീഴടങ്ങണം...

കീഴടങ്ങണം...

സോമനാഥ് ഭാരതി പോലീസില്‍ കീഴടങ്ങണം. എന്തിനാണ് അദ്ദേഹം പേടിച്ച് ഓടുന്നത്. ജയിലില്‍ പോകാന്‍ എന്തിനാണ് ഇത്ര വലിയ പേടി - കെജ്രിവാളിന്റെ ചോദ്യം ഇതാണ്

തലവേദനയായല്ലോ

തലവേദനയായല്ലോ

കുടുംബത്തിനും പാര്‍ട്ടിക്കും സോമനാഥ് ഭാരതിയെക്കൊണ്ട് വലിയ തലവേദന ആയി എന്നും കെജ്രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു. പോലീസുമായി ഭാരതി സഹകരിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

നിലവാരം കുറഞ്ഞ കളിയോ

നിലവാരം കുറഞ്ഞ കളിയോ

സോമനാഥ് ഭാരതിക്കെതിരെ കെജ്രിവാള്‍ നടത്തിയ ട്വീറ്റ് വിലകുറഞ്ഞ രാഷ്ട്രീയ കളിയാണ് എന്ന് സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി. പോപ്പുലാരിറ്റി നിലനിര്‍ത്താനുള്ള തന്ത്രം മാത്രമാണിത്.

സംരക്ഷിച്ചത് കെജ്രിവാളോ

സംരക്ഷിച്ചത് കെജ്രിവാളോ

സോമനാഥ് ഭാരതിയെ സംരക്ഷിക്കുന്നത് കെജ്രിവാളാണ് എന്ന് നേരത്തെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. കെജ്രിവാള്‍ മൗനം വെടിയണമെന്ന് ലിപിക മിശ്രയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

റെയ്ഡിലും കിട്ടിയില്ല

റെയ്ഡിലും കിട്ടിയില്ല

ദില്ലി മുന്‍ നിയമന്ത്രിയും ആം ആദ്മി എം എല്‍ എയുമായ സോമനാഥ് ഭാരതിയുടെ വീട്ടില്‍ പോലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും സോമനാഥ് ഭാരതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല

ജാമ്യാപേക്ഷ വീണ്ടും തള്ളി

ജാമ്യാപേക്ഷ വീണ്ടും തള്ളി

സോമനാഥ് ഭാരതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ദില്ലി കോടതി നേരത്തെ സോമനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഭാരതി ഹൈക്കോടതിയെ സമീപിച്ചത്.

പരാതി നല്‍കിയത് ഭാര്യ

പരാതി നല്‍കിയത് ഭാര്യ

ഭാര്യ ലിപിക മിശ്ര നല്‍കിയ ഗാര്‍ഹിക പീഡനക്കേസിലാണ് സോമനാഥ് ഭാരതിയെ പോലീസ് തിരയുന്നത്. പടിഞ്ഞാറന്‍ ദില്ലിയിലെ ദ്വാരക നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് ഭാരതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പീഡനക്കേസാണ്

പീഡനക്കേസാണ്

സോമനാഥില്‍ നിന്നും ഗാര്‍ഹികപീഡനവും മാനസികപീഡനവും നേരിടുകയാണെന്നാണ് ലിപിക മിശ്ര തന്റെ പരാതിയില്‍ പറയുന്നത്.

English summary
Delhi chief minister Arvind Kejriwal on Wednesday said former law minister Somnath Bharti should surrender to police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X