ബാബാ രാംദേവിന്റെ ഭജന്‍ റിയാലിറ്റി ഷോ!!വിധികര്‍ത്താവായി രാംദേവിനൊപ്പം ബോളിവുഡ് സുന്ദരി!!

Subscribe to Oneindia Malayalam

മുംബൈ: ഭജന്‍ റിയാലിറ്റി ഷോയുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്തെത്തുന്നു. യുവാക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ലൈഫ് ഓഫ് ഓകെ എന്ന ടെലിവിഷന്‍ ചാനലിലൂടെയാണ് രാംദേവ് റിയാലിറ്റി ഷോയുമായി എത്തുന്നത്. ചാനല്‍ സ്റ്റാര്‍ ഭാരത് എന്ന പേരിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ റിയാലിറ്റി ഷോ എന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഓം ശാന്തി ഓം' എന്നാണ് റിയാലിറ്റി ഷോയുടെ പേര്.

ഹരിയാനയിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന റാം കൃഷ്ണ യാദവ് ആണ് യോഗാഗുരു ബാബാ രാംദേവ് ആയി മാറിയത്. എട്ടാം ക്ലാസില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച രാംദേവ് പിന്നീട് സന്യാസം സ്വീകരിക്കുകയായിരുന്നു.യോഗ, മരുന്നു വ്യവസായം എന്നിവയില്‍ നിന്നും കോടികളുടെ വരുമാനമാണ് ബാബാ രാംദേവിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയതായി അവകരിപ്പിക്കുന്ന ഭജന്‍ റിയാലിറ്റി ഷോയില്‍ ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയാണ് രാംദേവിനൊപ്പം വിധികര്‍ത്താവായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭജന്‍ റിയാലിറ്റി ഷോ

ഭജന്‍ റിയാലിറ്റി ഷോ

കണ്ടെംപററി ശൈലിയിലുള്ള ഭക്തിഗാനങ്ങളും ഭജനുകളുമായിരിക്കും റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികള്‍ ആലപിക്കുക. സോനാക്ഷി ഓരേ സമയം മോഡേണും എന്നാല്‍ പഴമയെ ഇഷ്ടപ്പെടുന്ന ആളുമാണെന്ന് രാംദേവിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. സംഗീതം ഇഷ്ടപ്പെടുന്ന സോനാക്ഷി ഇതിനു മുന്‍പ് ഇഷ്‌ക്‌ഹോളിക് എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. എആര്‍ മുരുകദോസിന്റെ 'അക്കീര'യിലും സോനാക്ഷി ഗാനമാലപിച്ചിട്ടുണ്ട്.

സോനാക്ഷിയുടെ രണ്ടാമൂഴം

സോനാക്ഷിയുടെ രണ്ടാമൂഴം

ഇത് രണ്ടാം തവണയാണ് സോനാക്ഷി സിന്‍ഹ ഒരു റിയാലിറ്റ ഷോയില്‍ വിധികര്‍ത്താവായി എത്തുന്നത്. ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ 2 ഡാന്‍സ് റിയാലിറ്റി ഷോയിലും സോനാക്ഷി വിധികര്‍ത്താവായിരുന്നു. ഓം ശാന്തി ഓമിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

പതഞ്ചലി ജീന്‍സ്

പതഞ്ചലി ജീന്‍സ്

പതഞ്ചലി മരുന്ന, പതഞ്ചലി ഭക്ഷണങ്ങള്‍, കോസ്‌മെറ്റിക്കുകള്‍ എന്നീ സംരംഭങ്ങള്‍ക്കു ശേഷമാണ് പതഞ്ചലി വസ്ത്രങ്ങളുമായി ബാബാ രാംദേവ് രംഗത്തെത്തുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള പതഞ്ചലി വസ്ത്രങ്ങള്‍ വിപണിയിലിറക്കുമെന്നാണ് ബാബാ രാംദേവ് അറിയിച്ചിരിക്കുന്നത്.

ലക്ഷ്യം

ലക്ഷ്യം

പതഞ്ജലി വസ്ത്ര നിര്‍മാണ രംഗത്തേക്ക് കടക്കുന്നതായി ബാബാ രാംദേവ് തന്നെയാണ് അറിയിച്ചത്. വളര്‍ച്ച അടുത്ത വര്‍ഷം 200 ശതമാനമാക്കി ഉയര്‍ത്താനാണ് കമ്പനിയുടെ ശ്രമം. കുര്‍ത്ത-പൈജാമ, ജീന്‍സ് തുടങ്ങിയ നിര്‍മിക്കാനാണ് പ്രാരംഭ ശ്രമം. ഇന്ത്യ ആഗോള ഉത്പാദക രാജ്യമായി മാറുമ്പോള്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കാനാകും. ഇതാണ് പതഞ്ജലിയുടെ ലക്ഷ്യം.

Baba Ramdev to judge a spiritual reality show
ബാബാ രാംദേവ്

ബാബാ രാംദേവ്

ഹരിയാനയിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന റാം കൃഷ്ണ യാദവ് ആണ് യോഗാഗുരു ബാബാ രാംദേവ് ആയി മാറിയത്. എട്ടാം ക്ലാസില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച രാംദേവ് പിന്നീട് സന്യാസം സ്വീകരിക്കുകയായിരുന്നു.യോഗ, മരുന്നു വ്യവസായം എന്നിവയില്‍ നിന്നും കോടികളുടെ വരുമാനമാണ് ബാബാ രാംദേവിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Sonakshi Sinha to judge a bhajan reality show with Baba Ramdev
Please Wait while comments are loading...