കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യയിലുള്ളത് അതിതീവ്ര വൈറസ്, പതിനഞ്ച് ഇരട്ടി മാരകം, ബ്രിട്ടന്‍ വേരിയന്റ് മാറി നില്‍ക്കും

Google Oneindia Malayalam News

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ഇതുവരെ കണ്ട വൈറസുകളേക്കാള്‍ മാരകമായത് ദക്ഷിണേന്ത്യയില്‍. എന്‍440കെ എന്ന ഭീകരമായ വേരിയന്റാണ് ദക്ഷിണേന്ത്യയിലുള്ളത്. ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയ ബ്രിട്ടീഷ്-ദക്ഷിണാഫ്രിക്കന്‍ വേരിയന്റുകളേക്കാള്‍ മാരകമായ വേരിയന്റാണിത്. ഇന്ത്യന്‍ വേരിയന്റുകലായ ബി1617, ബി1618 എന്നീവയേക്കാള്‍ അപകടകാരിയാണ് ഈ വൈറസ്. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജി അഥവാ സിസിഎംബിയാണ് ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. രണ്ടാം വരവിനെ ഇത്രത്തോളം അപകടകാരിയാക്കിയത് ഈ വൈറസാണ്. കൊവിഡ് ഓരോ പ്രദേശത്തും കൂടുതല്‍ മാരകമായി പകരുന്ന രീതിയിലേക്ക് കൊറോണയെ മാറ്റുന്നത്.

1

ദക്ഷിണേന്ത്യയില്‍ ആദ്യ തരംഗത്തിന് ശേഷമോ മുമ്പോ ആയിരിക്കാം എന്‍440കെ വൈറസ് രൂപം കൊണ്ടതെന്നാണ് നിഗമനം. ഈ വൈറസ് ഇരട്ട ജനിതക മാറ്റം വന്ന വൈറസിനേക്കാളും കൂടുതല്‍ ആധിപത്യം സ്ഥാപിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇത് സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയില്‍ ബി1617 വൈറസിന്റെ സാന്നിധ്യം ഫെബ്രുവരിയില്‍ തന്നെ മഹാരാഷ്ട്രയില്‍ വര്‍ധിച്ച് തുടങ്ങിയിരുന്നു. മഹാരാഷ്ട്രയില്‍ രണ്ടാം തരംഗം മറ്റ് നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഒന്നര മാസം മുമ്പ് ആരംഭിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. ബി1617 വൈറസും ഇതോടൊപ്പം മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നു.

കേരളത്തില്‍ തല്‍ക്കാലം എന്‍440കെയുടെ സാന്നിധ്യം 20 ശതമാനത്തില്‍ താഴെയാണ്. നിലവില്‍ ബി117 വേരിയന്റാണ് കേരളത്തില്‍ പടര്‍ന്ന് പിടിക്കുന്നത്. കൊവിഡ് പരത്തുന്ന സാര്‍സ് കോവ് 2 വൈറസിന്റെ ജനിതക മാറ്റം വന്ന വിവിധ രൂപങ്ങളാണ് നിരവദി പ്രദേശങ്ങളില്‍ രോഗ വ്യാപനത്തിന് കാരണമാകുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡി614ജി എന്ന കൊവിഡ് വകഭേദമായിരുന്നു ലോകത്തെമ്പാടും പടര്‍ന്നത്. ഇതിന് ശേഷം ജനിതകാറ്റം വന്ന വൈറസുകള്‍ ശക്തി നേടി. ബ്രിട്ടനില്‍ നിന്നും കണ്ടെത്തിയ ബി117 വൈറസ് ബ്രസീലിലെ പി1, ദക്ഷിണാഫ്രിക്കന്‍ വേരിയന്റായ 1.351 എന്നിവയെല്ലാം ഇന്ത്യയില്‍ കണ്ടെത്തിയിരുന്നു.

നേരത്തെ എന്‍440കെ വേരിയന്റ് ഇപ്പോഴുള്ള വൈറസുകളേക്കാള്‍ പത്ത് മടങ്ങ് അപകടകാരിയാണെന്ന് സിസിഎന്‍ബി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. നിലവില്‍ ഇത് ജാഗ്രത പാലിക്കേണ്ട സമയമാണെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ പലതരം വേരിയന്റുകളും അതിനുള്ള ചികിത്സകളും നടക്കുന്നത് കൊണ്ട് ഇത് മാത്രമായി വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നാണ് സൂചന. വാക്‌സിനേഷന്‍ വരുന്നതോടെ തന്നെ ഇത്തരം വൈറസുകളെ ഒക്കെ നിയന്ത്രിക്കാന്‍ കഴിയുമെന്നും വിശ്വാസമുണ്ട്.

Recommended Video

cmsvideo
Staff abandoned patients and hide in Gurgaon Kriti hospital

English summary
south india's covid variant is fast spreading, its 15 time more lethal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X