കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുമില്ല; സോണിയയ്ക്കും രാഹുലിനും ഇനി 10 വര്‍ഷം പഴക്കമുള്ള ടാറ്റാ സഫാരി

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നെഹ്റു കുടുംബത്തിനും ഏര്‍പ്പെടുത്തിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ഇന്നലെ ലോക്സഭയില്‍ പ്രതിപക്ഷം ഇയര്‍ത്തിയത്. സുരക്ഷാ ഭീഷണിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് നല്‍കി വരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചത്.

മൂന്ന് പേര്‍ക്കും ഇസെഡ് പ്ലസ് സുരക്ഷ മാത്രമായി നിജപ്പെടുത്തിയതോടെ മുന്‍പ് ഇവര്‍ക്ക് അനുവദിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറുകളും കേന്ദ്രം പിന്‍വലിച്ചിട്ടുണ്ട്. ഇപ്പോള്‍ 10 വര്‍ഷം പഴക്കമുള്ള ടാറ്റാ സഫാരി കാറുകളാണ് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 എസ്പിജി സുരക്ഷ

എസ്പിജി സുരക്ഷ

ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 1984 ല്‍ പ്രധാനമന്ത്രിമാര്‍ക്ക് മാത്രം സംരക്ഷണം ഒരുക്കുന്നതിനായി എസ്പിജി രൂപീകരിച്ചത്. എന്നാല്‍ 1991 മെയ് 21 ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നെഹ്റു കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ എസ്പിജി സുരക്ഷ അനുവദിക്കുകയായിരുന്നു.

പാലിച്ചില്ലെന്ന്

പാലിച്ചില്ലെന്ന്

മൂവായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു എസ്പിജി പ്രകാരം നെഹ്റു കുടുംബത്തിന് സുരക്ഷ ഒരുക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സുരക്ഷാ ഭീഷണിയില്ലെന്ന് കാണിച്ചാണ് എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്. നെഹ്റു കുടുംബം എസ്പിജി സുരക്ഷാ മാനദണ്ഡങ്ങള്‍ ശരിയായ രീതിയില്‍ പാലിച്ചില്ലെന്നും കേന്ദ്ര തയ്യാറക്കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

 വിദേശ യാത്രകളില്‍

വിദേശ യാത്രകളില്‍

പ്രിയങ്കയും രാഹുലും വിദേശ യാത്രകളില്‍ പലപ്പോഴും എസ്പിജി സംരക്ഷണം ഉപയോഗിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ കണ്ടെത്തല്‍.ഇതോടെയാണ് ഈ മാസം എട്ടിന് സുരക്ഷ പിന്‍വലിച്ച് കൊണ്ട് കേന്ദ്രം ഉത്തരവ് ഇറക്കിയത്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മാത്രമായി എസ്പിജി നിജപ്പെടുത്തി.

 സെഡ് പ്ലസ് കാറ്റഗറി

സെഡ് പ്ലസ് കാറ്റഗറി

ഇതോട് കൂടി സിആര്‍പിഎഫിന്‍റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രമായിരിക്കും നെഹ്റു കുടുംബത്തിന് ലഭിക്കുക. ദില്ലി പോലീസിന്‍റേത് ഉള്‍പ്പെടെ നൂറോളം സുരക്ഷാ ഉദ്യോഹസ്ഥരുടെ സംരക്ഷമാണ് സെഡ് പ്ലസ് കാറ്റഗറിയില്‍ ലഭിക്കുക.

 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും

സുരക്ഷ പിന്‍വലിച്ചതോടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങളും ഇനി ലഭിക്കില്ല.നേരത്തേ ബുള്ളറ്റ് പ്രൂഫ് സംവിധാനത്തോട് കൂടിയ റേഞ്ച് റോവര്‍ വാഹനമായിരുന്നു സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉപയോഗിച്ചിരുന്നത്. സമാന രീതിയിലുള്ള ഫോണ്‍ച്യൂണര്‍ വാഹനമായിരുന്നു രാഹുല്‍ ഗാന്ധിയുടേത്.

 മന്‍മോഹന്‍ സിംഗിനും

മന്‍മോഹന്‍ സിംഗിനും

എന്നാല്‍ നിലയില്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്ക് പകരം ഇവര്‍ക്ക് 10 വര്‍ഷം പഴക്കമുള്ള ടാറ്റാ സഫാരിയുടെ എസ്യുവിയായിരിക്കും ലഭിക്കുക.നേരത്തേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ എസ്പിജി സുരക്ഷയും കേന്ദ്രം പിന്‍വലിച്ചിരുന്നു.എന്നാല്‍ അദ്ദേഹം നേരത്തേ ഉപയോഗിച്ചിരുന്ന ബിഎംഡബ്ല്യു എക്സ്-7 എസ്യുവിയായിരിക്കും തുടര്‍ന്നും ഉപയോഗിക്കുക.

 പ്രതികരിക്കാതെ

പ്രതികരിക്കാതെ

അതേസമയം ഗാന്ധി കുടുംബത്തിനായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ തുടര്‍ന്നും അനുവദിക്കണമെന്ന് എസ്പിജിയോട് സിആർ‌പി‌എഫ് അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതുവരെ അനുകൂല പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് സൂചന.

 ഇറങ്ങി പോയി

ഇറങ്ങി പോയി

നെഹ്റു കുടുംബത്തിന് എസ്പിജി സുരക്ഷ പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷം വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു ലോക്സഭയില്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്. ഏകാധിപത്യം അവസാനിപ്പിക്കൂ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയിരുന്നു.

പടനയിക്കാന്‍ ഡികെ ശിവകുമാര്‍ എത്തി; ജീവന്‍മരണ പോരാട്ടത്തിന് ഒരുങ്ങി കോണ്‍ഗ്രസ്

'മാവോയിസ്റ്റുകളുടെ മുസ്ളീം തീവ്രവാദ ബന്ധം മോഹനൻ മാസ്റ്ററുടെ ഭാവനയല്ല'

രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം! നില തെറ്റി ബിജെപി,തിരിച്ചടി

English summary
SPG cover; Sonia and rahul will get 10-Year-Old SUV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X