ധോണിയും ദ്രാവിഡും തിരിഞ്ഞുനോക്കിയില്ല! ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ത്യയുടെ ടീമല്ല; ശ്രീശാന്ത്

 • Written By:
Subscribe to Oneindia Malayalam
cmsvideo
  എല്ലാത്തിനും കാരണം ധോണിയും ദ്രാവിഡും, തുറന്നടിച്ച് ശ്രീശാന്ത് | Oneindia Malayalam

  ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ബിസിസിഐയ്‌ക്കെതിരെയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ മഹേന്ദ്ര സിങ് ധോണി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ശ്രീശാന്ത് രംഗത്തെത്തിയിരിക്കുന്നത്.

  15കാരിക്ക് ട്രിക്കോബെസോര്‍! അകത്താക്കിയത് രണ്ടു കിലോ തലമുടി! സംഭവം തിരുവനന്തപുരത്ത്...

  മുറിവില്‍ പഴുപ്പ് വന്ന് ആശുപത്രിയിലായി! ആ ദിവസങ്ങളില്‍ സംഭവിച്ചത്! ശോഭാ സുരേന്ദ്രന്‍ തുറന്നുപറയുന്നു

  റിപ്പബ്ലിക്ക് ടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രാഹുല്‍ ദ്രാവിഡിനെയും ധോണിയെയും ശ്രീശാന്ത് കുറ്റപ്പെടുത്തിയത്. ആവശ്യ സമയത്ത് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ഇരുവരും പിന്തുണ നല്‍കിയില്ലെന്നും, അതില്‍ നിരാശയുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെയാണ് വാതുവെയ്പ് കേസില്‍ ശ്രീശാന്തിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.

  അറസ്റ്റിലായപ്പോള്‍...

  അറസ്റ്റിലായപ്പോള്‍...

  ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെയാണ് വാതുവെയ്പ് കേസില്‍ ശ്രീശാന്ത് ദില്ലി പോലീസിന്റെ പിടിയിലായത്. രാഹുല്‍ ദ്രാവിഡായിരുന്നു അന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍. തന്നെക്കുറിച്ച് എല്ലാം അറിയുന്ന ആളായിട്ടും രാഹുല്‍ ദ്രാവിഡ് തന്നെ പിന്തുണച്ചില്ലെന്നാണ് കഴിഞ്ഞദിവസം ശ്രീശാന്ത് അഭിമുഖത്തില്‍ പറഞ്ഞത്.

  മെസേജ് അയച്ചിട്ടും...

  മെസേജ് അയച്ചിട്ടും...

  അന്നു ദേശീയ ടീം ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണിക്ക് എല്ലാ കാര്യങ്ങളും വിശദീകരിച്ച് വികാരപരമായി മെസേജ് എസ്എംഎസ് അയച്ചിരുന്നു. എന്നാല്‍ ധോണിയും തനിക്കു വേണ്ട പിന്തുണ നല്‍കിയില്ലെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി.

  തെളിവുകള്‍...

  തെളിവുകള്‍...

  തനിക്കൊപ്പം ദേശീയതലത്തില്‍ കളിച്ചിരുന്ന പത്ത് മുന്‍നിര താരങ്ങള്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറഞ്ഞത്. പക്ഷേ, ആ പേരുകളൊന്നും പുറത്തുവന്നില്ല. ഈ താരങ്ങളുടെ പേരുകള്‍ പുറത്തുവന്നിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അത് ബാധിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

  സ്വകാര്യ ഏജന്‍സി...

  സ്വകാര്യ ഏജന്‍സി...

  ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെയും ശ്രീശാന്ത് രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യത്തിന്റെ ടീമല്ല. ബിസിസിഐ എന്ന സ്വകാര്യ ഏജന്‍സിയെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രതിനിധാനം ചെയ്യുന്നതെന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്.

  വിലക്ക്...

  വിലക്ക്...

  ഐപിഎല്‍ വാതുവെയ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്തിനെ കോടതി പിന്നീട് കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഹൈക്കോടതിയില്‍ നിന്ന് ശ്രീശാന്ത് അനകൂല വിധി സമ്പാദിച്ചെങ്കിലും ബിസിസിഐ നല്‍കിയ ഹര്‍ജിയില്‍ അത് മരവിപ്പിക്കുകയും ചെയ്തു. വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് ശ്രീശാന്ത് വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

  മറ്റൊരു രാജ്യത്തിന്...

  മറ്റൊരു രാജ്യത്തിന്...

  ഇനി ക്രിക്കറ്റ് കളിക്കാന്‍ അനുവാദം ലഭിക്കുകയാണെങ്കില്‍ മറ്റൊരു രാജ്യത്തിന് വേണ്ടിയേ കളിക്കുകയുള്ളുവെന്നും ശ്രീശാന്ത് പറഞ്ഞു. സ്‌കോട്ട്‌ലാന്‍ഡ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, ബിസിസിഐ ഇതുവരെ അനുകൂല മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  sreesanth against dhoni, dravid and bcci.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്