കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബി ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ സ്‌കൂളില്‍ റെയ്ഡ്, ശ്രീരാമസേന പ്രവര്‍ത്തകര്‍ക്ക് ലഭിച്ച തെളിവ്!!!

  • By Sandra
Google Oneindia Malayalam News

മംഗളുരു: അറബി ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ശ്രീരാമ സേനാ പ്രവര്‍ത്തകരുടെ റെയ്ഡ്. മംഗളുരുവിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള സെന്റ് തോമസ് സര്‍ക്കാര്‍ എയ്ഡഡ് പ്രൈമറി സ്‌കൂളില്‍ ശനിയാഴ്ചയായിരുന്നു സംഭവം. അറബി ക്ലാസുകള്‍ നടക്കുന്നത് ചോദ്യം ചെയ്‌തെത്തിയ 60തോളം പേരടങ്ങുന്ന സംഘമാണ് സ്‌കൂളില്‍ റെയ്ഡ് നടത്തിയത്.

 സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ.. സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..

ചില മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ സംഘം ക്ലാസ് മുറികളിലേക്ക് അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികളുടെ നോട്ട്ബുക്കുകളുള്‍പ്പെടെ പരിശോധിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതുമണിക്കും പത്തുമണിക്കുമിടയില്‍ ആറ് ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതമായി അറബിയും ഉര്‍ദ്ദുവും പഠിപ്പിക്കുന്നുണ്ടെന്ന് രക്ഷിതാക്കളില്‍ നിന്ന് പരാതി ലഭിച്ചുവെന്ന് സംഘം വ്യക്തമാക്കി. ഇത് പരിശോധിക്കാനാണ് തങ്ങളെത്തിയതെന്നായിരുന്നു ശ്രീരാമസേനക്കാര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ വിശദീകരണം.

madrassa

ജെര്‍മന്‍, ഫ്രഞ്ച്, അറബി എന്നീ വിഷയങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഒരു വിദ്യാര്‍ത്ഥിയെപ്പോലും ഒന്നും നിര്‍ബന്ധിച്ച് പഠിപ്പിക്കില്ലെന്നും സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ മെല്‍വിന്‍ ബ്രാഗ്‌സ് വ്യക്തമാക്കി. ക്ലാസ് മുറികളില്‍ അനുമതിയില്ലാതെ കയറി പരിശോധിച്ച ശ്രീരാമസേനാ പ്രവര്‍ത്തകര്‍ മാനേജ്‌മെന്റിനേയും ചോദ്യം ചെയ്തു. എല്ലാ മതസ്ഥരുമായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പഠിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് സേനാ പ്രവര്‍ത്തകരുടെ വാദം. ഈ വിഷയങ്ങളൊന്നും സിലബസില്‍ ഉള്‍പ്പെടുന്നതല്ല എന്നതും സേനാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഹെഡ് മാസ്റ്റര്‍ മംഗളുരു പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതോടെ സ്‌കൂളില്‍ അനധികൃതമായി പ്രവേശിച്ച് കലാപം നയിച്ച സംഭവത്തില്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

English summary
Sree Rama Sena activists raid government aided school over Urdu, Arabic classes.Rumour on school teachingforcibilly Arabic and Urdu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X