സഹോദരിക്കൊപ്പം പുരാണ സീരിയല്‍ അനുകരിച്ച പതിനാലുവയസുകാരന്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: സഹോദരിക്കൊപ്പം പുരാണ സീരിയല്‍ അനുകരിച്ച് കളിക്കുകയായിരുന്ന പതിനാലുകാരന്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മഹാകാളി സീരിയയിലെ ദേവിയെ അനുകരിച്ച് കഴുത്തില്‍ ഷാള്‍ കുടുക്കിയപ്പോള്‍ മുറുകി അപകടമുണ്ടാവുകയായിരുന്നു.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ചിത്തരഞ്ജന്‍ അലിയാസ് രാജന്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഒമ്പതുവയസുകാരിയായ സഹോദരിയും കളിക്കാനായി ഒപ്പമുണ്ടായിരുന്നു. കളിക്കിടെ മറ്റു കുട്ടികളുടെ ആവശ്യപ്രകാരം മഹാകാളിയെ അനുകരിച്ചത് അപകടത്തിനിടയാക്കിയെന്ന് പോലീസ് പറഞ്ഞു.

deadbody

അപകടത്തിന് പിന്നാലെ കുട്ടിയെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലബര്‍ അമിത് ശര്‍മയുടെ മകനാണ് കുട്ടി. കുട്ടികള്‍ സീരിയലുകള്‍ അനുകരിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് പോലീസ് അറിയിച്ചു. സീരിയലുകളില്‍ ഗ്രാഫിക്‌സ് ടെക്‌നോളജികളിലൂടെ നടത്തുന്നവയാണ് കുട്ടികള്‍ അനുകരിക്കുന്നത്. കുട്ടികള്‍ അനുകരിക്കാതിരിക്കാന്‍ സാഹസിക ദൃശ്യങ്ങളുള്ള പരസ്യങ്ങളില്‍ എഴുതിക്കാണിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

അമിത പ്രതിരോധവുമായി ന്യൂകാസില്‍, സ്‌റ്റെര്‍ലിംഗ് ഗോളില്‍ സിറ്റി ജൈത്രയാത്ര തുടര്‍ന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Class 9 student hangs self while copying goddess from TV series

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്