ബിജെപിയെ പ്രതികൂട്ടിലാക്കി സ്വാമി; ആർകെ നഗറിൽ ബിജെപിയെ തോൽപ്പിച്ചത് ''മോദി'

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സർക്കാരിനെ പ്രതികൂട്ടിലാക്കി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. തമിഴ്നാട്ടിൽ ഒപിഎസ്- ഇപിഎസ് സഖ്യം രൂപീകരക്കുന്നത് ബിജെപി സർക്കാർ സമ്മർദം ചെലുത്തിയെന്ന് സ്വാമി തുറന്നടിച്ചു. രണ്ടു കേന്ദ്രമന്ത്രിമാരുടെ തെറ്റായ ഉപദേശമാണ് ശശികലയെ ഒഴിവാക്കി ഒപിഎസ്- ഇപിഎസ് വിഭാഗങ്ങളുടെ ലയനത്തിന് പിന്തുണ നൽകിയത്. ഇത്തരത്തിൽ തെറ്റായ നിലപാട് സ്വീകരിച്ച് പ്രധാനമന്ത്രിയുടെ നിലപാട് പാർട്ടിയ്ക്ക് ദോഷം ചെയ്തുവെന്നും സ്വാമി പറഞ്ഞു. ആർകെ നഗർ ഉപതിര‍ഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം മനോരമ ന്യൂസിനോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.

സൂചിക്കെതിരെ ജനങ്ങൾ; കുട്ടികളുടെ പുസ്തകത്തിൽ നിന്ന് സൂചിയുടെ ഭാഗം മാറ്റണം, കാരണം റോഹിങ്ക്യൻ വിഷയം
അണ്ണാഡിഎംകെ നേതാവും ഉപപ്രധാനമന്ത്രിയുമായ ഒ. പനീർശെൽവത്തേയും സ്വാമി രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. അഴിമതിക്കാരനായ പനീർശെൽവം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്നാണ് തന്റെ ആഗ്രഹം. തമിഴ്നാട്ടിലെ രാഷ്ട്രീ. സഹചര്യം അനുകൂലമാണെങ്കിൽ ഇപിഎസ്- ശശികല ലയനത്തിന് തൻ മുൻകൈ എടുക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി പറ‍ഞ്ഞു.

ബിജെപിയുടേത് ദയനീയ പ്രകടനം

ബിജെപിയുടേത് ദയനീയ പ്രകടനം

രാജ്യം ഭരിക്കുന്ന ബിജെപി പാർട്ടിയുടെ ദയനീയ പ്രകടനമാണ് ആർകെ നഗറിൽ കണ്ടത്. ഇന്ത്യയുടെ 19 സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരാണ് ഭരിക്കുന്നത്. തമിഴ്നാട്ടിൽ പുതിയ നേതൃസ്ഥാനത്തെ തിരഞ്ഞെടുക്കാൻ ആർഎസ്എസ് മുൻകൈ എടുക്കണമെന്നും സ്വാമി അറിയിച്ചു. തമിഴ്നാട്ടിലെ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ പോകാതെ സ്വന്തമായി നിൽക്കാൻ ബിജെപിയ്ക്ക് കഴിയണമെന്നും സ്വാമി വ്യക്തമാക്കി.

അമിത് ഷായുടെ ഇടപെടൽ

അമിത് ഷായുടെ ഇടപെടൽ

തമിഴ്നാട് രാഷട്രീയത്തിൽ അമിത്ഷായുടെ ഇടപെടൽ ശരിയായ രീതിയിൽ അല്ലായിരുന്നെന്നും സ്വാമി പറഞ്ഞു. ആദ്യം ഡിഎംകെയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുകയാണ് വേണ്ടതെന്നും പറഞ്ഞു. സംസ്ഥാനത്തെത്തുന്ന കേന്ദ്രനേതാക്കള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ജോലി മാത്രമാണ് തമിഴ്നാട്ടിലെ ബിജെപി നേതൃത്വം ചെയ്തതെന്നും സ്വാമി പറ‍ഞ്ഞു.

 മോദി- കരുണാനിധി സന്ദർശനം

മോദി- കരുണാനിധി സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി കരുണാനിധി സന്ദർശനം ആർകെ നഗർ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി തന്നെ ബാധിച്ചിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി കരുണാനിധിയെ വീട്ടിൽ പോയി സന്ദർശിച്ചത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്. കൂടാതെ ആർകെ നഗറിലെ ബിജെപിയുടെ നാണകെട്ട പരാജയം രാജ്യം ഭരിക്കുന്ന പാർട്ടിയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിൽ ഉടൻ തന്നെ തമിഴ്നാട് ബിജെപി നേതൃത്വം പിരിച്ചു വിടണമെന്നും സ്വാമി അഭിപ്രായപ്പെട്ടു.

റെയ്ഡിനു കാരണം നരേന്ദ്ര മോദി

റെയ്ഡിനു കാരണം നരേന്ദ്ര മോദി

നരേന്ദ്ര മോദി- കരുണാനിധി സന്ദർശനത്തിനു ശേഷമാണ് ശശികല പക്ഷത്തിന്റെ പക്കലുള്ള ജയടിവി ആസ്ഥാനത്തും ചിന്നമ്മയുടെ ബന്ധുവീടുളിലും ആദായ നികുതി വകുപ്പ് പരിശേധന നടത്തിയത്. കോടിക്കണക്കിന് രൂപ വിലയിലുള്ള വസ്തു വകകൾ കണ്ടെത്തിയിരുന്നു. വ്യാജ കേസുകൾ ചമച്ച് കേന്ദ്രം തങ്ങളെ ഇല്ലാതാക്കുവാൻ നോക്കുകയാണെന്നു അണ്ണാഡിഎംകെ നേതാവും വികെ ശശികലയുടെ അനന്തരവനുമായ ടിടിവി ദിനകരൻ അന്ന് ആരോപിച്ചിരുന്നു . ഇവിടെ എന്താണ് സംഭവിക്കുന്നതെന്നു ജനങ്ങൾ കാണുന്നുണ്ട് സത്യം അവർക്ക് മനസിലാകും. ഇത്തരത്തിലുള്ള റെയ്ഡ് നടത്തി തങ്ങളെ ഇല്ലാതാക്കാൻ കഴിയുമെന്നത് സർക്കാരിന്റെ സ്വപ്നം മാത്രമാണെന്നും ടിടിവി കൂട്ടിച്ചേർത്തു. എന്നാൽ ഇന്നത്തെ രാഷ്ട്രീയ കലാവസ്ഥയിൽ റെയ്ഡിനു പിന്നിൽ മോദി -കലൈഞ്ജർ കൂടിക്കാഴ്ചയോണോ എന്ന സംശയം ഉയർന്നു വരുന്നുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Firebrand Bharatiya Janata Party leader Subramanian Swamy on Sunday took potshots at his own party after BJP polled less votes than NOTA (None of the above) in Dr. Radhakrishnan Nagar (RK Nagar) Assembly bye-election.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്