സുനന്ദ പുഷ്‌കര്‍ മരിച്ച ഹോട്ടല്‍ മുറിക്ക് ദിവസം 60,000 രൂപ വേണമെന്ന് ഹോട്ടല്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ച് വര്‍ഷങ്ങളായെങ്കിലും ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. സുനന്ദയെ കൊലപ്പെടുത്തിയതാണോ അതോ അമിതമായ മരുന്നുപയോഗത്തെ തുടര്‍ന്ന് മരിച്ചതാണോയെന്ന് അന്വേഷണ സംഘത്തിന് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

വിവിധ മെഡിക്കല്‍ ലാബുകളില്‍ നിന്നും വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. സുനന്ദ മരിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താന്‍ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷവും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. എന്നാല്‍, കേസ് അവസാനിപ്പിക്കാനും കഴിയാത്ത അവസ്ഥയിലാണവര്‍.

sunanda

സുനന്ദ മരിച്ചു കിടന്നത് പഞ്ചനക്ഷത്ര ഹോട്ടലിലെ 345ാം നമ്പര്‍ മുറിയിലാണ്. ഈ മുറി ഇതിനുശേഷം ഉപയോഗിക്കാന്‍ ഹോട്ടലുമകള്‍ക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന്റെ പേരില്‍ ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുവഴി തങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമകള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. അറുപതിനായിരം രൂപവരെ ഒരു രാത്രിക്ക് ഈടാക്കിയിരുന്ന മുറിയാണത്. ഇത്രയും അടച്ചിട്ടിത് വലിയ നഷ്ടമാണുണ്ടാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അന്വേഷണം അവസാനിച്ചിട്ടില്ലെന്ന പതിവ് പല്ലവിയാണ് പോലീസ് ഉയര്‍ത്തുന്നത്.

English summary
Sunanda Pushkar death: Hotel wants Rs 61,000/night room opened, cops say not yet,
Please Wait while comments are loading...