ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതിയുടെ ചരിത്രവിധി! ഉപാധികളോടെ ദയാവധമാകാം...

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ദയാവധവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിർണ്ണായക വിധി. ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായ രോഗികൾക്ക് ഉപാധികളോടെ ദയാവധത്തിന് അനുമതി നൽകാമെന്നാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.

മെഡിക്കൽ ബോർഡും ഹൈക്കോടതിയും അനുമതി നൽകിയാൽ മാത്രമേ ഇത്തരം രോഗികൾക്ക് ദയാവധം സാധ്യമാകു. അതേസമയം, മരുന്ന് കുത്തിവെച്ച് പെട്ടെന്ന് ദയാവധം നടപ്പാക്കുന്നത് അനുവദിക്കില്ല. ജീവൻരക്ഷാ ഉപകരണങ്ങളും, മരുന്നുകളും ഒഴിവാക്കിയാകണം ദയാവധം നടപ്പിലാക്കേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

supremecourt

ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കോമൺ കോഴ്സ് എന്ന സംഘടന നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിർണ്ണായക വിധി പ്രസ്താവം നടത്തിയത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എകെ സിക്രി, എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ എന്നിവരാണ് ഹർജിയിൽ വാദം കേട്ടത്. ദയാവധവുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ചിലെ അഞ്ചുപേരും വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിച്ചെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായവർത്ത് ദയാവധം അനുവദിക്കാമെന്ന് ഏകകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു.

കപിൽ സിബലിന്റെ ശക്തമായ വാദങ്ങൾ; മസ്തിഷ്ക പ്രക്ഷാളനം ആവർത്തിച്ച് ശ്യാം ദിവാനും മണീന്ദർ സിങും!

അരുംകൊലയിലേക്ക് നയിച്ചത് കുഞ്ഞബ്ദുള്ളയുടെ സംശയരോഗം? മലയാളി ദമ്പതികളുടെ മൃതദേഹം സൗദിയിൽ ഖബറടക്കി...

കൊല്ലുമെന്നും ഭ്രാന്താശുപത്രിയിലാക്കുമെന്നും ഭീഷണി! പുതിയ വെളിപ്പെടുത്തലുകളുമായി ഹാദിയ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
supreme court allows passive euthanasia.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്