ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി
ദില്ലി: ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ച് സുപ്രീം കോടതി. ഫെബ്രുവരി 10 തിങ്കളാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നറിയിച്ച കോടതി ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനില്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തുു. ശനിയാഴ്ച ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
എന്തുകൊണ്ട് ഈ വിഷയം ദില്ലി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചില്ലെന്ന് ചോദിച്ച കോടതി ഹര്‍ജിക്കാരോട് തിങ്കളാഴ്ച വാദം കേള്‍ക്കുന്നതിനായി ഒരുങ്ങിയിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അവിടെ ഒരു പ്രശ്നമുണ്ടെന്നും എങ്ങനെയാണ് പരിഹരിക്കേണ്ടതെന്നും നമുക്കറിയാം. കോടതി ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. അതിന് ശേഷം മികച്ച ഒരു നിലപാട് സ്വീകരിക്കുമെന്നും ജസ്റ്റിസുമാരായ എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാണിച്ചു. എന്നാല്‍ തങ്ങളെന്തിനാണ് ദില്ലി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന ചോദ്യം.

ഡിസംബര്‍ 12 മുതലാണ് പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധം ആരംഭിക്കുന്നത്. അഫ്ഗാനിസ്താന്, പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്കിയ പൗരത്വ നിയമ ഭേദഗതി. പൗരത്വം നല്കുന്നതില് നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയതാണ് രാജ്യവ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചത്. ഷഹീന്‍ബാഗ് പ്രതിഷേധത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ്, ലഖ്നൊ എന്നിവിടങ്ങളില്‍ സമാന രീതിയിലുള്ള പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
Recommended Video
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications