അതിര്‍ത്തിയില്‍ സംഘര്‍ഷം; ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം ഉടനെ ഉണ്ടാകില്ലെന്നു കേന്ദ്രം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജനങ്ങള്‍ ഏറെ കാത്തിരുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം ഉടനെ ഉണ്ടാകില്ലെന്ന വ്യക്തമായ സൂചന നല്‍കി വിദേശകാര്യമന്ത്രി സുഷമ സ്വാരാജ്. അതിര്‍ത്തില്‍ സംഘര്‍ഷങ്ങള്‍ തുടരുമ്പോള്‍ ക്രിക്കറ്റ് മത്സരത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നു സുഷമ പറഞ്ഞു. അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ ആക്രമണമാണ് ഉണ്ടാകുന്നത്. അതിനിടയില്‍ ക്രിക്കറ്റ് നയതന്ത്രത്തിന് പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു.

താനും ജാദവിനെപ്പോലെ, അമ്മയെ സ്പര്‍ശിക്കാനായില്ല, ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് യാസിന്‍ മാലിഖ്

ഈ അടുത്തകാലത്തിനിടെ പാകിസ്താന്‍ 80ല്‍ ഏറെ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇന്ത്യ-പാകിസ്താന്‍ ബന്ധത്തില്‍ കനത്ത വിള്ളലുമേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് അവസരം ലഭിച്ചത്

 ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം

ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളലേറ്റപോലെ ഇരു രാജ്യങ്ങളുടെ ക്രിക്കറ്റ് ടീമുകളിലും വിള്ളലുകള്‍ ഏറ്റിരുന്നു. ഇന്ത്യ-പാക് പരമ്പരകള്‍ വൈകുന്നതില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്തയയുമായി മത്സരത്തിനു അവസരം ലഭിച്ചില്ലെങ്കില്‍ എഫ്ടിപി ഷെഡ്യൂള്‍ ചോദ്യം ചെയ്യുമെന്നും പാകിസ്താന്‍ അറിയിച്ചിരുന്നു.

 ഇന്ത്യ-പാക് ബന്ധം

ഇന്ത്യ-പാക് ബന്ധം

അടുത്ത കുറച്ചു കാലങ്ങളായി ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു. ഇതിനിടെ കുല്‍ഭൂഷന്‍ ജാദവിന്റെ കടന്നു വരവുകൂടിയായപ്പോള്‍ പ്രശ്‌നം കുറച്ചു കൂടി വഷളായി. ഇന്ത്യന്‍ ചാരന്‍ എന്ന് ആരോപിച്ച് മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിനെ പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വിധി അന്താരാഷ്ട്ര കോടതി തടഞ്ഞു വച്ചിരിക്കുകയാണ്.

സൈനിക ക്യാമ്പില്‍ ആക്രമണം

സൈനിക ക്യാമ്പില്‍ ആക്രമണം

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വച്ചാണ് ആക്രമണമുണ്ടായത്. 200 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്യാമ്പിലെ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണമുണ്ടായതോടെ സിആര്‍പിഎഫിന്റെ 185 ബറ്റാലിയനിലേയ്ക്ക് വന്‍ പോലീസ് സന്നാഹമാണ് എത്തിച്ചേര്‍ന്നത്. ലെത്താപുര, അവാന്തിപുര, പുല്‍വാമ ജില്ലകളിലെ സിര്‍ആര്‍പിഎഫ് ക്യാമ്പുകളാണ് ഭീകരര്‍ ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ സുരക്ഷാ വീഴ്ചയാണ് ആക്രമണം പ്രതിരോധിക്കാന്‍ സൈന്യത്തിന് വെല്ലുവിളിയായത്.

 പിന്നില്‍ ജെയ്‌ഷെ മുഹമ്മദ്

പിന്നില്‍ ജെയ്‌ഷെ മുഹമ്മദ്

സിആര്‍പിഎഫ് കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്‌ഷെ മുഹമ്മദ് രംഗത്തെത്തിരുന്നു. നവംബര്‍ മാസത്തില്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയ എട്ടംഗ സംഘത്തിലെ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
External Affairs Minister Sushma Swaraj has ruled out the possibility of a bilateral cricket series between India and Pakistan, even at a neutral venue.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്