ഇനി പാസഞ്ചര്‍ ട്രെയിനിലും റിസര്‍വേഷന്‍
ദില്ലി: പാസഞ്ചര്‍ ട്രെയിനുകളിലും താത്കാല്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ റെയില്‍വേ വകുപ്പ് തീരുമാനിച്ചു. അത്യാവശ്യയാത്രക്കാരില്‍ നിന്നും കൂടുതല്‍ പണം വാങ്ങി വരുമാനമുണ്ടാക്കാനാണ് റെയില്‍വേയുടെ പദ്ധതി.
നിലവില്‍ മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലാണ് റിസര്‍വേഷന്‍ സൗകര്യമുള്ളത്. പക്ഷേ, എല്ലാ പാസഞ്ചര്‍ ട്രെയിനുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നില്ല. ഏറ്റവും തിരക്കുള്ള ട്രെയിനുകളില്‍ മാത്രമാണ് ബുക്കിങ് സംവിധാനം വരുന്നത്.

സെക്കന്റ് സിറ്റിങിന് 10 രൂപയും സ്ലീപ്പറിന് 90 രൂപയും എസി ചെയര്‍ കാറിന് 100 രൂപയും തേര്‍ഡ് എസിക്ക് 250 രൂപയും സെക്കന്റ് എസിക്ക് 300 രൂപയും അധികം നല്‍കേണ്ടി വരും. ഏതൊക്കെ ട്രെയിനുകളില്‍ ഈ ബുക്കിങ് സൗകര്യം വേണമെന്ന കാര്യം അതാത് സോണലുകള്‍ക്ക് തീരുമാനിക്കാം. റെയില്‍വേ പാഴ്‌സല്‍ നിരക്കുകളിലും വര്‍ദ്ധനവ് വരുത്താന്‍ തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications