• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാമാരിയുടെ തരംഗത്തെ തന്ത്രപരമായി തളച്ച് ടീം ഒഡീഷ; ആ നേട്ടം സ്വന്തമാക്കിയതെങ്ങനെ

ഭുവനേശ്വര്‍: രാജ്യം മുഴുവന്‍ കൊവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. ഒഡീഷയും അങ്ങനെ തന്നെ. തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് മഹാമാരിയെ തളക്കാന്‍ ശ്രമിക്കുകയാണ് അവര്‍. രോഗവ്യാപനത്തിന്റെ ആദ്യനാളുകളില്‍ തന്നെ എടുത്ത സത്വര നടപടികളാണ് ഒരു വന്‍ ദുരന്തത്തില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിച്ചെടുത്തത്. അതിന് പിന്നില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ മികച്ച നേതൃത്വവും എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളേയും കോര്‍ത്തിണക്കിക്കൊണ്ട് ചീഫ് സെക്രട്ടറി സുരേഷ് ചന്ദ്രയും 5ടി സെക്രട്ടറി വികെ പാണ്ഡ്യനും ചേര്‍ന്നുള്ള ടീം വര്‍ക്കുമാണ്.

കൊറോണവൈറസിനെ തോല്‍പിക്കുക എന്ന ഒരേയൊരു ലക്ഷ്യം മുന്നോട്ടുവച്ചായിരുന്നു ഈ ടീം പ്രവര്‍ത്തിച്ചത്. ഇതേ ടീം വര്‍ക്ക് തന്നെയാണ് സംസ്ഥാനത്ത് കൊവിഡ് മൂലമുള്ള മരണനിരക്കും കുറയ്ക്കാന്‍ സഹായകമായത്. ഇപ്പോള്‍ റിക്കവറി നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ വകുപ്പും ഐടി വകുപ്പം, പോലീസും നഗരവികസന വകുപ്പും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പും, പബ്ലിക് റിലേഷന്‍സും മിഷന്‍ ശക്തിയും എല്ലാം ഒരൊറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ ടീം വര്‍ക്ക് ആണ് ഇതില്‍ ശരിക്കും ഫലപ്രദമായത് എന്ന് പറയാം.

ആരോഗ്യ കുടുംബക്ഷേമ വകുപ്പായിരുന്നു കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും നിര്‍ണായകമായത്. ആദ്യദിനം മുതല്‍ ഇതിന്റെ മുന്നണി പോരാളികളായിരുന്നു ആരോഗ്യവകുപ്പിലെ ജീവനക്കാര്‍. ഒരു പരിച പോലെ ആരോഗ്യവകുപ്പ് പ്രവര്‍ത്തിച്ചു. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാസങ്ങള്‍ മുമ്പ് മാത്രം രൂപീകരിക്കപ്പെട്ട ഒഡീഷയുടെ 5ടിയും ഗുണം ചെയ്തു. 2020 ഏപ്രില്‍ 3 ന് ഒഡീഷ കൊവിഡ് 19 നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായിരുന്നു ആദ്യത്തെ നടപടി, പിന്നീട് പൊതുജനാരോഗ്യം, ആരോഗ്യസേവനം, മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ ഡയറക്ടര്‍മാര്‍ക്ക് സംസ്ഥാനത്ത് അധികാരപരിധികള്‍ നിയോഗിക്കുകയും ചെയ്തു. േ

ലാക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും മുമ്പായി രാജ്യത്തെ തന്നെ റ്റേവും വലിയ കൊവിഡ് ആശുപത്രി, സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ ഭുവനേശ്വരില്‍ സ്ഥാപിക്കുകയും ചെയ്തു. റെക്കോര്‍ഡ് വേഗത്തില്‍ എല്ലാ ജില്ലകളിലും കൊവിഡ് ആശുപത്രികള്‍ സ്ഥാപിച്ച സംസ്ഥാനവും ഒഡീഷ തന്നെ. ഇന്ന് സംസ്ഥാനത്ത് 83 കൊവിഡ് പ്രത്യേക ആശുപത്രികള്‍ ഉണ്ട് ഒഡീഷയില്‍. മൊത്തം 33,00 ഐസിയു കിടക്കകളും ഉണ്ട്.

സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും കൊവിഡ് കെയര്ഡ സെന്ററുകള്‍ വളരെ നേരത്തേ തന്നെ സ്ഥാപിച്ചു എന്നതാണ് ഒഡീഷയുടെ വിജയഗാഥയുടെ പിന്നിലെ കാര്യം. ഇന്ന് 120 കൊവിഡ് കെയര്‍ സെന്ററുകളുണ്ട് സംസ്ഥാനത്ത്. ജില്ലകളിലെ ആവശ്യങ്ങള്‍ക്കായി 17,000 ല്‍ പരം ആശുപത്രി കിടക്കകളും ഉണ്ട്. പ്ലാസ്മ ബാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്.

മനുഷ്യവിഭവശേഷിയുടെ കാര്യത്തിലും ഒഡീഷ പ്രായോഗികമായ തീരുമാനങ്ങള്‍ എടുത്തു. കൊവിഡ് സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ അതും സഹായിച്ചിട്ടുണ്ട്. 6,798 ഗ്രാമപ്പഞ്ചായത്തുകളിലായി ഏഴായിരത്തോളം പരിശീലനം സിദ്ധിച്ച വ്യക്തികളെ താത്കാലികമായി നിയമിക്കാന്‍ ജൂലായ് 2020 തന്നെ അനുമതി കൊടുത്തിരുന്നു. വിവിധ മെഡിക്കല്‍ കോളേജുകളിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനങ്ങളും ഉപയോഗപ്പെടുത്തി.

വാക്‌സിനേഷന്റെ കാര്യത്തിലും ഒഡീഷ മികച്ച മുന്നേറ്റമാണ് പ്രകടിപ്പിക്കുന്നത്. ഇതുവരെ 77 ലക്ഷം ഡോസ് വാക്‌സിന്‍ ആണ് സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. കൃത്യമായ ഏകോപനത്തിലൂടെയാണ് ഇത് സാധ്യമാക്കിക്കൊണ്ടിരിക്കുന്നത്.

കൊവിഡ് പ്രതിരോധത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗവും ഒഡീഷയ്ക്ക് ഗുണകരമായിട്ടുണ്ട്. കോണ്‍ടാക്ട് ട്രേസിങ്ങിനും സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിനും എല്ലാം ഡിജിറ്റല്‍ സാങ്കേതക വിദ്യ ഏറെ സഹായകമായി.

cmsvideo
  Serum Institute seeks approval to make Sputnik V covid vaccine | Oneindia Malayalam

  ഇതിനെല്ലാം ഇടയില്‍ ആയിരുന്നു പ്രകൃതി ക്ഷോഭങ്ങള്‍. കൊവിഡ് മഹാമാരിക്കിടെ, ആ വെല്ലുവിളികളും ഒഡീഷ ഈ ടീം വര്‍ക്കിന്റെ സഹായത്തോടെ മറികടന്നു.

  English summary
  Team Odisha Makes a Tectonic Shift in Ebbing Pandemic Waves
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X