കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെപ്പര്‍ സ്പ്രേ;17എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച സംഭവം 17 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ആന്ധ്രയില്‍ നിന്നുള്ള എംപിമാരെയാണ് റൂള്‍ 374 പ്രകാരം സ്പീക്കര്‍ പുറത്താക്കിയത്. ലോക്‌സഭ തിങ്കളാഴ്ചവരെ പിരിഞ്ഞു.

കുരുമുളക് സ്‌പ്രേ ചെയ്ത എംപി എല്‍ രാജഗോപാല്‍ ഉള്‍പ്പെടയുള്ള എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ടിഡിപി എംപിമാരായ ക്രിസ്തപ്പ നിമ്മള (ഹിന്ദുപൂര്‍), കൊങ്കല്ല നാരായണ റാവു (മഝ്‌ലി പട്ടണം), നാമ നാഗേശ്വര റാവു (ഖമ്മം), രമേഷ് റാത്തോട് (ആഥിലാബാദ്) മൊഡുഗുല വേണുഗോപാല റെഡ്ഢി (നാരസറാവുപേട്ട്), നരമല്ലി ശിവപ്രസാദ് (ചിറ്റൂര്‍) എന്നിവരും വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരായ മേകപതി രാജമോഹന്‍ റെഡ്ഡി (നെല്ലോര്‍) വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി (കഡപ്പ) എന്നിവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് എംപിമാരില്‍ ഉള്‍പ്പെടുന്നു.

Lok Sabha

തെലങ്കാന ബില്‍ അവതരണത്തിനിടെയാണ് പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടാവുന്നത്. സീമാന്ധ്രയില്‍ നിന്നുള്ള എംപി എല്‍ രാജഗോപാല്‍ സഭയ്ക്കുള്ളില്‍ കുരുമുളക് സ്‌പ്രേ ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. ഇതിനിടയില്‍ സീമാന്ധ്രക്കാരനായ മറ്റൊരു എംപി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുരുമുളക് സ്‌പ്രേ പ്രയോഗത്തെത്തുടര്‍ന്ന് ചില എംപിമാരെ ആശുപത്രിയിലേക്ക് മാറ്റി.

തെലങ്കാന ബില്‍ പാസാക്കന്‍ അനുവദിയ്ക്കില്ലെന്ന് സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ വ്യക്തമാക്കിയിരുന്നു. ബില്‍ അവതരണത്തിനായി ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എഴുനേറ്റതോടെ സീമാന്ധ്ര എംപിമാര്‍ നടുത്തളത്തിലിറങ്ങി.

വാക്കേറ്റമാവുകയും പെപ്പര്‍ സ്‌പ്രേ പ്രയോഗിയ്ക്കുകയും ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും എംപിമാര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ബില്‍ പാസാക്കിയതായി കോണ്‍ഗ്രസ് അവകാശപ്പെടുന്നു. സഭയില്‍ നടന്ന എല്ലാ പ്രശ്‌നങ്ങളുടേയും ഉത്തരവാദിത്തം പ്രധാനമന്ത്രിയ്ക്കാണെന്ന് ബിജെപി ആരോപിച്ചു

English summary
Lok Sabha Speaker Meira Kumar suspended 17 MPs from Andhra Pradesh for rest of the session after unprecedented pandemonium broke out in the House over the Telangana issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X