കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമിലെ കൊക്രജാറില്‍ തീവ്രവാദി ആക്രമണത്തിൽ 14 മരണം

  • By ഭദ്ര
Google Oneindia Malayalam News

അസം: അസമിലെ കൊക്രജാറില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പതിനാലു പേര്‍ കൊല്ലപ്പെട്ടു. മാര്‍ക്കറ്റിലെത്തിയ ആയുധധാരികള്‍ വിവേചനരഹിതമായി വെടിവെയ്ക്കുകയായിരുന്നു. പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബോഡോ തീവ്രവാദം, മെയ്ഡ് ഇന്‍ മ്യാന്‍മര്‍ബോഡോ തീവ്രവാദം, മെയ്ഡ് ഇന്‍ മ്യാന്‍മര്‍

assam-11

സൈനിക വേഷത്തില്‍ എത്തിയ ഭീകരരാണ് വെടിവെയ്പ്പ് നടത്തിയത്. സെക്യൂരിറ്റി ഫോഴ്‌സിന് നേരെയും പൊതുജനങ്ങള്‍ക്ക് നേരെയും അപ്രതീക്ഷിതമായി വെടിവെയ്ക്കുകയായിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല.

ബോഡോ തീവ്രവാദികള്‍ക്കും പണമെത്തിയ്ക്കുന്നത് സൗദിയോ?ബോഡോ തീവ്രവാദികള്‍ക്കും പണമെത്തിയ്ക്കുന്നത് സൗദിയോ?

2014 ല്‍ അസമിലെ ബോഡോയില്‍ നടന്ന ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. നാഷണല്‍ ഡെമോക്രാറ്റി ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡ് പ്രവര്‍ത്തകരായിരുന്നു അന്ന് നടത്തിയ ആക്രമണത്തിന് പുറകില്‍.

ബോഡോയില്‍ നടന്ന ആക്രമണത്തിന് സമാനമായാണ് കൊക്രജാറില്‍ ആക്രമണം നടന്നത്. ആയുധധാരികളായ തീവ്രവാദികള്‍ ബാലപരഞ്ജന്‍ ഗ്രാമത്തില്‍ എത്തി വെടിവെയ്ക്കുകയായിരുന്നു.

English summary
At least twelve people were killed and several injured in an encounter between security forces and suspected NDFB (S) militants at busy market place in Kokrajhar district of Assam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X