കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ തീവ്രവാദി ആക്രമണം; അധ്യാപികയെ വെടിവെച്ച് കൊന്നു

  • By Akhil Prakash
Google Oneindia Malayalam News

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികൾ സ്കൂൾ അധ്യാപികയെ വെടിവെച്ച് കൊന്നു. സാംബയിൽ താമസിക്കുന്ന മുപ്പത്തിയാറുകാരിയായ രജനി ബാലയെയാണ് തീവ്രവാദികൾ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്ന് ഡോക്ടർമാർ പറയുന്നു. ക്രൂരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ ഉടൻ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കുൽഗ്രാം ഗോപാൽപോര മേഖലയിലെ ഹൈസ്‌കൂളിലെ അധ്യാപിക ആയിരുന്നു കൊല്ലപ്പെട്ട രജനി. നിലവിൽ പ്രദേശം ഉപരോധിച്ചിരിക്കുകയാണ്.

പാകിസ്ഥാനില്‍ സിഖ് വ്യവസായികളെ കൊലപ്പെടുത്തി; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്‌കെപിപാകിസ്ഥാനില്‍ സിഖ് വ്യവസായികളെ കൊലപ്പെടുത്തി; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്‌കെപി

അധ്യാപികയെ ആക്രമിച്ചത് നിന്ദ്യമായ നടപടിയാണെന്നാണ് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള പറഞ്ഞു. "നിന്ദ്യമായ ഒരു ആക്രമണത്തിൽ അവൾക്ക് ജീവൻ നഷ്ടപ്പെട്ടു. എന്റെ ഹൃദയം അവളുടെ ഭർത്താവ് രാജ് കുമാറിനും കുടുംബത്തിനും വേണ്ടി നിലകൊള്ളുന്നു. മറ്റൊരു വീട്ടിൽ അക്രമത്താൽ കേടുപാടുകൾ സംഭവിച്ചു," അദ്ദേഹം പറഞ്ഞു. നിരായുധരായ സാധാരണക്കാർക്ക് നേരെയുള്ള ആക്രമണം സമീപകാലത്ത് വർധിച്ച് വരുകയാണ്. മരിച്ചയാളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം കശ്മീരിൽ സാധാരണ നിലയിലാണെന്ന് കേന്ദ്രത്തിന്റെ അവകാശവാദങ്ങൾക്ക് വർധിച്ചു വരുന്ന കൊലപാതകങ്ങൾ കളങ്കമാവുന്നുണ്ടെന്ന് ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി പറഞ്ഞു.

 murderr

ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണും കൊലപാതകത്തെ അപലപിച്ചു, "ഭീരുത്വം വീണ്ടും ലജ്ജയില്ലാത്ത ആഴത്തിലേക്ക് കൂപ്പുകുത്തി" എന്ന് അദ്ദേഹം പറഞ്ഞു. "കുൽഗാമിൽ സാംബയിൽ നിന്നുള്ള നിരപരാധിയായ ഒരു അധ്യാപിക വെടിയേറ്റ് മരിച്ചു. അവളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ," അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ബിജെപി വക്താവ് അൽതാഫ് താക്കൂറും പറഞ്ഞു. "കുൽഗാമിലെ മറ്റൊരു ഭീകരപ്രവർത്തനം. നിരായുധരായ സാധാരണക്കാരെ, അതും സ്ത്രീകളെ ആക്രമിക്കുന്നത് ധൈര്യമല്ല, മറിച്ച് നിരാശയുടെ പ്രവൃത്തിയാണ്," അദ്ദേഹം പറഞ്ഞു.

ആകെ മൊത്തം കളര്‍ഫുള്ളാണല്ലോ; പ്രയാഗയുടെ വൈറല്‍ ചിത്രങ്ങള്‍

അടുത്തിടെ, സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്ന രാഹുൽ ഭട്ടിനെ അദ്ദേഹത്തിന്റെ ഓഫീസിനുള്ളിൽ വച്ച് ഭീകരർ വെടിവച്ചു കൊന്നത് മേഖലയിൽ വൻ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. ഏതാനം ദിവസങ്ങൾ മുമ്പ് ടെലിവിഷൻ താരമായ അമ്രീൻ ഭട്ട് എന്ന മുപ്പത്തിയഞ്ചുകാരിയേയും ഭീകരർ വധിച്ചിരുന്നു. പത്ത് വയസുള്ള ബന്ധുവിനും ഈ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരാണ് ഈ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ മാസം കശ്മീരിൽ നടക്കുന്ന ഏഴാമത്തെ കൊലപാതകമാണിത്. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ പോലീസുകാരും നാല് പേർ സാധാരണക്കാരുമാണ്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
This is the seventh murder this month. Of those killed, three were policemen and four were civilians.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X