കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനങ്ങളോട് ഗോതമ്പ് സംഭരിക്കുന്നത് തുടരാൻ ആവശ്യപ്പെട്ട് കേന്ദ്രം

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഗോതമ്പ് സംഭരിക്കുന്നത് തുടരാൻ ആവശ്യപ്പെട്ട് കേന്ദ്രം. സംഭരണത്തിന്റെ അവസാന തീയതി നേരത്തെ അവസാനിക്കുന്നതിനാൽ മെയ് 31 വരെ ഗോതമ്പ് സംഭരിക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 15 ന് ഇത് സംബന്ധിച്ച് ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ‌ഗോതമ്പ് സംഭരണ സീസൺ നീട്ടുന്നത് കർഷകർക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും ഇതേ ആവശ്യം കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്. സംഭരണ സീസൺ നീട്ടാൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഗുജറാത്ത്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ 2022-2023 റാബി മാർക്കറ്റിംഗ് സീസണിലേക്കുള്ള (ആർഎംഎസ്) ഗോതമ്പ് സംഭരണം സുഗമമായി നടന്നതായി മന്ത്രാലയം അറിയിച്ചു. ഏപ്രിൽ മുതൽ മാർച്ച് വരെയാണ് റാബി മാർക്കറ്റിംഗ് സീസൺ.

 wheat

എന്നാൽ 2021-22 വർഷത്തെ അപേക്ഷിച്ച് 2022-23 കാലത്ത് ആർഎംഎസ് ഗോതമ്പ് സംഭരണം കുറവായിരുന്നു. ആർഎംഎസിനേക്കാൾ ഉയർന്ന വില വിപണിയിൽ ഉണ്ടായത് ആണ് ഇതിന് കാരണം. ഇതുമൂലം കർഷകർ തങ്ങളുടെ ഗോതമ്പ് സ്വകാര്യ വ്യാപാരികൾക്ക് വിറ്റിരുന്നു. എന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ മെയ് 14 വരെയുള്ള കണക്ക് അനുസരിച്ച് 180 ലക്ഷം മെട്രിക് ടൺ ഗോതമ്പ് സംഭരിച്ചിട്ടുണ്ട്. 2021-2022 ഇത് 367 ടൺ ആയിരുന്നു. ഇത് 16.83 ലക്ഷം കർഷകർക്ക് 36,208 കോടി രൂപയുടെ എംഎസ്പി മൂല്യം ഉണ്ടാക്കിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതിനിടെ ഗോതമ്പിന്റെ ഉയർന്ന വില നിയന്ത്രിക്കാൻ ഗോതമ്പ് കയറ്റുമതി നിയന്ത്രിക്കുമെന്ന് മെയ് 13 ന് കേന്ദ്ര സർക്കാർ അറിയിച്ചു.

'അതിജീവിതയൊക്കെ ആശ്വാസത്തോടെ ഇരിക്കുകയായിരുന്നു; എന്നാല്‍ അവിടം മുതല്‍ കാര്യങ്ങള്‍ മാറി മറഞ്ഞു''അതിജീവിതയൊക്കെ ആശ്വാസത്തോടെ ഇരിക്കുകയായിരുന്നു; എന്നാല്‍ അവിടം മുതല്‍ കാര്യങ്ങള്‍ മാറി മറഞ്ഞു'

ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചെങ്കിലും മറ്റ് രാജ്യങ്ങളിൽ നിന്ന് അഭ്യർത്ഥനകൾ വന്നാൽ കയറ്റുമതി അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. മാർച്ചിൽ ഉത്തരേന്ത്യയിൽ അനുഭവപ്പെട്ട ഉഷ്ണതരംഗം വലിയ രീതിയിൽ കൃഷിയെ ബാധിച്ചിരുന്നു. ഫെബ്രുവരി അവസാനം മുതലുള്ള റഷ്യ യുക്രൈൻ യുദ്ധത്തെ തുടർന്ന് കരിങ്കടൽ മേഖലയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞിരുന്നു. അതിനാൽ ആ ഗോള വിപണിയിൽ നിലവിൽ ചൈനക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉൽപ്പാദക രാജ്യം ഇന്ത്യ ആണെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
The Center has asked the states to continue procuring wheat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X